വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ അലി അക്ബറിനെ സ്ഥാനാർത്ഥിയാക്കാൻ ബി.ജെ.പി നേതൃത്വം തയ്യാറാവണമെന്ന ആവശ്യം സോഷ്യൽ മീഡിയയിൽ കുറച്ച് നാളായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ നിലപാടിലേക്ക് സുഹൃത്തുക്കൾ പോവരുതെന്ന ആവശ്യവുമായി സംവിധായകൻ അലി അക്ബർ. ബി.ജെ.പിയിൽ ധാരാളം നേതാക്കളുണ്ടെന്നും അവർ വർഷങ്ങളായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവരുമാണ്. ഒരു പുതുമുഖമായ തനിക്ക് മുഴുവൻ സമയ രാഷ്ട്രീയക്കാരനാവാൻ കഴിയില്ലെന്നും അലി അക്ബർ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. ജാതി ഭേദം മറന്ന് ഒന്നായി, ധർമ്മത്തിന്റെ പാതയിൽ ഹൈന്ദവ സമൂഹത്തിന്റെ ഏകീകരണത്തിന് വേണ്ടിയാണ് താനുൾപ്പെടെയുള്ളവർ പ്രവർത്തിക്കുന്നതെന്നും അലി അക്ബർ പറയുന്നു. രാഷ്ട്രീയവും അതിലെ സ്ഥാനമാനങ്ങളുമെല്ലാം നിസാരമാണ്, അധികാരമല്ല രാഷ്ട്രമാണ് വലുതെന്നും അഭിപ്രായപ്പെടുന്ന അദ്ദേഹം ഒരു സാധാരണക്കാരനായി താൻ കൂടെ ഉണ്ടെന്നും പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പ്രിയ മിത്രങ്ങളെ എന്നെ സ്ഥാനാർഥി ആക്കണം എന്നൊക്കെ പറഞ്ഞു ചില പോസ്റ്റുകൾ കണ്ടു.. അത്തരത്തിൽ ഒരു നിലപാടിലേക്ക് സുഹൃത്തുക്കൾ പോകരുത്, നമുക്ക് ധാരാളം നേതാക്കളുണ്ട്, വർഷങ്ങളായി പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നവർ, ഞാനൊരു പുതുമുഖമാണ് പക്കാ രാഷ്ട്രീയക്കാരനുമല്ല ആവാനുമാവില്ല... നാം നേരിടാൻ പോകുന്നത് വലിയൊരു മത്സരമാണ്. ആ മത്സരത്തിൽ ജയിക്കുക എന്നതാണ് പ്രധാനം.. ആ ജയത്തിനു വേണ്ടിയാണ് ഞാൻ ഓടുന്നത് നിങ്ങളും....എനിക്ക് ഭഗവാൻ തന്നൊരു ഡ്യൂട്ടി ഉണ്ട് അത് ഞാൻ നിർവഹിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. അത് ഹൈന്ദവ സമൂഹത്തിന്റെ ഏകീകരണം തന്നെയാണ്, ധർമ്മത്തിന്റെ മക്കൾ ധർമ്മത്തിന്റെ പാതയിൽഒരുമിക്കുക, ജാതി ഭേദം മറന്നു ഒന്നാവുക.. ഗുരുവിന്റെ സ്വപ്നം അല്ല ഗുരുനാഥന്മാരുടെ സ്വപ്നം... അത് പൂർണ്ണമാവുമ്പോഴേ സ്വപ്നം പൂർത്തിയാവൂ.. അതിനിടയിൽ രാഷ്രീയവും സ്ഥാനമാനങ്ങളുമെല്ലാം നിസ്സാരമാണ്... സംഘത്തിന്റെ ലക്ഷ്യം അധികാരമല്ല രാഷ്ട്രമാണ്... സനാതനധർമ്മമാണ്.. അതിലേക്കുള്ള യാത്ര അത് തന്നെയാണ് ശബരിമല അയ്യപ്പനും....
ഒട്ടും ഭയം വേണ്ട അവിടെ നാം എത്തും ഏത് കമ്മ്യുണിസ്റ്റ് ഭ്രാന്തൻ, എത്ര കണ്ടു തച്ചു തകർക്കാൻ ശ്രമിച്ചാലും...
നമുക്ക് വഴി തെളിയിക്കാൻ ഒരുപാട് ഗുരുക്കന്മാരുണ്ട് അവരെ പിന്തുടരാം.. നമ്മൾ വഴിയിലുറപ്പിച്ച കല്ലുകളാണ് സമൂഹത്തിനു മുൻപോട്ടു പോവാനുള്ള താങ്... ആര് എങ്ങിനെ എന്നതല്ല മറിച്ച് എന്ത് എന്തായി തീരണം എന്നതാണ് മുഖ്യം... ഒരേ ഒരു ലക്ഷ്യം.. ആ ലക്ഷ്യത്തിലേക്ക് എത്ര പെട്ടെന്ന്.. അങ്ങിനെ ചിന്തിക്കൂ...
ഞാൻ കൂടെയുണ്ട് ഒരു സാധാരണക്കാരനായി..
ഭഗവാന്റെ നാവായി...
ധർമ്മത്തിന്റെ കാവലാളായീ..
ഒന്നും മോഹിക്കാതെ..
നിങ്ങൾക്കൊപ്പം..
ഒന്നിനെയും ഭയപ്പെടാതെ..
ഓം.....