isis

കൊച്ചി: ഐസിസ് അടക്കമുള്ള ഭീകര സംഘടനകളിൽ പ്രവർത്തിക്കുന്നതിനായി രാജ്യം വിട്ട യുവാക്കൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ സജീവമെന്ന് എൻ.ഐ.എ കണ്ടെത്തി. 2013ന് ശേഷം ഇന്ത്യ വിട്ട് സിറയയിലെത്തിയവരാണ് സാമൂഹ മാദ്ധ്യമങ്ങളിൽ സജീവമായിട്ടുള്ളത്. എന്നാൽ, ഇവർ ആരെല്ലാമെന്നത് സംബന്ധിച്ച് വിരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

ഭീകരസംഘടയിലേക്ക് ആളുകളെ ആകർഷിക്കുന്ന വിവരങ്ങളാണ് ഇവർ അധികവും പങ്കുവയ്ക്കുന്നത്. ഇക്കാലയളവിൽ എത്ര പേർ സിറിയയിലെത്തിയെന്ന് എൻ.ഐ.എ വെളിപ്പെടുത്തിയിട്ടില്ല. സിറിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടയിലാണ് ഇവർ അധികവും എത്തിയിട്ടുള്ളതെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ എൻ.ഐ.എ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.