old-age-home

തിരുവനന്തപുരം: വൃദ്ധസദനങ്ങളിലും മറ്റും മാതാപിതാക്കളെ നടതളളുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ. ഇത്തരക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് കർശന നിർദേശങ്ങൾ പുറത്തിറക്കി സാമൂഹിക നീതി വകുപ്പ്. ബന്ധുക്കളുണ്ടായിട്ടും വൃദ്ധമാതാപിതാക്കളെ അവരോടൊപ്പം സംരക്ഷിക്കാൻ തയ്യാറാകാത്ത മക്കൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ ജില്ലാ സാമൂഹിക നീതി ഓഫീസർമാർക്ക് നിർദേശം നൽകിയതായി സാമൂഹിക നീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ ഇറക്കിയ ഉത്തരവിൽ പറയുന്നു. കണ്ണൂർ സ്വദേശിയായ ഫറൂഖ് ഇരിക്കൂർ നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി.