mt-ramesh-

കോഴിക്കോട്: സി.പി.എമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് രംഗത്ത്. കോഴിക്കോട് മിഠായിത്തെരുവ് കേന്ദ്രീകരിച്ച് വർഗീയ കലാപം ഉണ്ടാക്കാൻ സി.പി.എം ശ്രമിച്ചുവെന്ന് എം.ടി രമേശ് ആരോപിച്ചു. ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താൽ ദിവസം കട തുറന്നത് ഈ ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിൽ യുവമോർച്ച സംസ്‌ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻകാലങ്ങളിൽ നടന്ന ഹർത്താലുകൾ വച്ചു നോക്കുമ്പോൾ ശബരിമല കർമ സമിതി നടത്തിയ ഹർത്താൽ വളരെ സമാധാനപരമായിരുന്നു. വിശ്വാസികളുടെ സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു ഹർത്താൽ. നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റ സി.സി.ടി.വി ദൃശ്യങ്ങൾ പൂർണമായി പുറത്തു വിടാൻ പോലീസ് തയാറാകണമെന്നും എം.ടി രമേശ്‌ ആവശ്യപ്പെട്ടു.