ഇന്ന് രാവിലെ മുതൽ തുടങ്ങിയ യാത്ര, വാവയും നന്നായി ക്ഷീണിച്ചു. പക്ഷെ, ഒരു പാമ്പിനെ പോലും കണ്ടെത്താൻ ആയില്ല. പോയ സ്ഥലങ്ങളിലെല്ലാം മാളം പൊളിക്കലും വിറക് മാറ്റലും. അങ്ങനെയിരിക്കുമ്പോഴാണ് രാത്രി ഉള്ളൂരിൽ നിന്നും ഒരുകോൾ. രണ്ട് നായ്ക്കൾ ചേർന്ന് ഒരു മൂർഖൻ പാമ്പിനെ വളഞ്ഞു വച്ചിരിക്കുന്നു. ഉടൻ വരണം. വാവ സ്ഥലത്ത് എത്തിയപ്പോഴേക്കും പാമ്പ് ഇഴഞ്ഞ് കോഴിക്കൂടിനടിയിലേക്ക് പോയിരുന്നു. പാമ്പ് നായ്ക്കളെ കടിക്കുമെന്ന് പേടിച്ച് വീട്ടുകാർ നായ്ക്കളെ പിടിച്ച് കൂട്ടിലാക്കി. ഈ തക്കം നോക്കിയാണ് പാമ്പ് കടന്നുകളഞ്ഞത്.
ഒത്തിരി നേരം തിരഞ്ഞെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. തുടർന്ന് അവിടെ നിന്ന് യാത്ര തിരിക്കും നേരം വാവ വീട്ടുകാരോട് പറഞ്ഞു. നായ്ക്കളെ തുറന്ന് വിടുക അവ പാമ്പിനെ കണ്ടു പിടിക്കും. തുടർന്ന് അവിടെ നിന്ന് യാത്ര തിരിച്ച് അരമണിക്കൂറിനകം ആ വീട്ടിൽ നിന്ന് കാൾ. നായ്ക്കൾ പാമ്പിനെ കണ്ട് പിടിച്ചിരിക്കുന്നു. സ്ഥലത്ത് എത്തിയ വാവയും വീട്ടുകാരും നന്നേ പണിപ്പെട്ടാണ് നായ്ക്കളെ കൂട്ടിലാക്കിയത്. അല്ലെങ്കിൽ മൂർഖനെ കടിച്ചേനെ. തുടർന്ന് അവിടെ നിന്ന് യാത്ര തിരിച്ച വാവയ്ക്ക് അടുത്ത കാൾ ഉടൻ എത്തി. വീട്ടു മുറ്റത്ത് വച്ചിരുന്ന ടയറിനകത്ത് ഒരു മൂർഖൻ.... കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.