കൊച്ചി: കൊച്ചി നഗരത്തിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ ജനനേന്ദ്രിയം മുറിച്ച് റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കുന്നു. ലൈംഗിക അതിക്രമത്തിനുള്ള ശ്രമത്തിനിടെയാകാം ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റതെന്ന നിഗമനത്തിലാണ് ആന്വേഷണം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവ് ആദ്യം മൂകാനാണെന്നാണ് ആശുപത്രി അധികൃതരും പൊലീസും കരുതിയിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ പേര് വിവരങ്ങളൊന്നും കണ്ടെത്താനായില്ലെങ്കിലും സംസാരശേഷിയുള്ളതായി പൊലീസ് തിരിച്ചറിഞ്ഞു.
ലൈംഗിക അതിക്രമം പുറത്ത് വരാതിരിക്കാനാണോയെന്നും ഇയാൾ മൂകനായി അഭിനയച്ചതെന്ന് പൊലീസ് സംശിയിക്കുന്നുണ്ട്. അതേസമയം, ജനനേന്ദ്രിയം സ്വയം മുറിച്ചതാകാനുള്ള സാദ്ധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ചികിത്സയിൽ കഴിയുന്ന യുവാവിൽ നിന്നും മൊഴിയെടുക്കാൻ പൊലീസ് എത്തിയെങ്കിലും ആരോഗ്യ സ്ഥിതി മോശമായതിനാൽ ആശയവിനിമയം നടത്താൻ സാധിച്ചിരുന്നില്ല. അന്വേഷണം വേഗത്തിലാക്കിയ സാഹചര്യത്തിൽ ഇയാളുടെ മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. കഴിഞ്ഞ വ്യാഴ്ച രാത്രി എറണാകുളം അയ്യപ്പൻകാവിലാണ് സംഭവം നടന്നത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ അപകടമേറ്റയാളുടെ ജനനേന്ദ്രിയം അറ്റുപോയ അവസ്ഥയിലായിരുന്നു.