crime

ഝാർണ്ഡ്: പിക്നികിന് ക്ഷണിച്ച് വരുത്തിയ ശേഷം പതിമൂന്നും പതിനാറും വയസ്സുള്ള രണ്ട് പെൺകുട്ടികളെ കാമുകൻമാർ പീഡിപ്പിച്ചു.കഴിഞ്ഞ രണ്ടാം തീയതി മുതലാണ് ജഗദ്നാഥ്പൂർ എന്ന സ്ഥലത്ത് നിന്ന് രണ്ട് പെൺകുട്ടികളെ കാണാതായത്. തുടർന്ന് പതിമൂന്ന് കാരിയുടെ വീട്ടുകാർ പതിനനാറുകാരിക്ക് എതിരായി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഒരാഴ്ചക്ക് ശേഷം പെൺകുട്ടികൾ വീടുകളിൽ തിരികെ എത്തുകയായിരുന്നു. തുടർന്നാണ് ഇവർ ബലാത്സംഗത്തിനിരയായ വിവരം വീടുകളിൽ അറിയിക്കുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
രണ്ട് പെൺകുട്ടികളുടെയും കാമുകന്മാർ ഇവരെ വിനോദയാത്രക്കായി ക്ഷണിക്കുകയായിരുന്നു. പെൺകുട്ടികൾ സ്ഥലത്തെത്തിയ ശേഷം കാമുകന്മാർ ഇവരെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. അടിമകളെപ്പോലെ ഒരു വീട്ടിൽ പാർപ്പിച്ച ശേഷമാണ് കാമുകൻമാർ പെൺകുട്ടികളെ പീഡിപ്പിച്ചതെന്നാണ് പൊലീസ് പറഞ്ഞത്. തത്തിസിൽ വാലി എന്ന പ്രദേശത്താണ് സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് സൂപ്രണ്ട് സുജാതാ കുമാരി വീണപാണി പെൺകുട്ടികളുടെ ബലാത്സംഗ കേസ് സ്ഥിരീകരിച്ച ശേഷം അന്വേഷണത്തിന് ഉത്തരവിട്ടു.പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

പതിനാറുകാരിയുടെ കാമുകൻ ബദൽ പെൺകുട്ടിയെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് വിളിച്ച് വരുത്തിയിരുന്നു. എന്നാൽ പെൺകുട്ടി പതിമൂന്ന്കാരിയെയും കൂടെ കൊണ്ട് പോകുകയായിരുന്നു. തുടർന്ന് ബദൽ തന്റെ സുഹൃത്തായ മനീഷിനെയും സ്ഥലത്തേക്ക് വിളിച്ച് വരുത്തിയ ശേഷം രണ്ട് പെൺകുട്ടികളെയും പലതവണകളായി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വിടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അദ്വേഷ് താക്കൂർ വ്യക്തമാക്കി.