fishermen

തിരുവനന്തപുരം: കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകുന്ന വാർത്താ വിനിമയ സംവിധാനമായ 'നാവിക്' എന്ന ഉപകരണത്തിന്റെ വൻതോതിലുള്ള നിർമ്മാണം ഫെബ്രുവരിയിൽ തുടങ്ങും. ആദ്യഘട്ടത്തിൽ 5000 എണ്ണം നിർമ്മിക്കുകയാണ് ലക്ഷ്യം.

കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും വൻതോതിലുള്ള നിർമ്മാണം തുടങ്ങിയിരുന്നില്ല. ഓഖി ദുരന്തത്തിന് ശേഷമാണ് അതുവരെ നിലച്ചിരുന്ന നാവിക് ഉപകരണം വൻതോതിൽ നിർമ്മിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ ഉയർന്നത്.

തുടക്കത്തിൽ ഐ.എസ്.ആർ.ഒയാണ് നാവിക് തയ്യാറാക്കിയത്. പിന്നീട് അവർ സാങ്കേതിക വിദ്യ കെൽട്രോണിന് കൈമാറി. 15,000 നാവിക് ഉണ്ടാക്കി മത്സ്യത്തൊഴിലാളികൾക്ക് വിതരണം ചെയ്യാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ആദ്യഘട്ടത്തിൽ 5,000 എണ്ണം നിർമ്മിക്കാനാണ് കെൽട്രോണിനോട് ഫിഷറീസ് വകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്.

30,000 നാവിക് ഉപകരണം ഉണ്ടെങ്കിൽ ആവശ്യം സാമാന്യമായി പരിഹരിക്കാമെന്നാണ് കണക്കുകൂട്ടൽ. ജൂൺ മാസത്തോടെ 5,000 നാവിക്കുകളുടെ നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. പലരീതിയിലുള്ള പരിഷ്‌കരണങ്ങൾ നാവിക്കിൽ വരുത്തിക്കൊണ്ടിരിക്കുകയാണ്.

നനഞ്ഞാലും ഒരു കുഴപ്പവും വരാത്ത കവറിംഗാണ് ഇതിനുള്ളത്. സന്ദേശം നൽകുന്നതിന് ആദ്യം തയ്യാറാക്കിയ ഭാഷ ഇംഗ്ലീഷായിരുന്നു. ഇപ്പോൾ മലയാളത്തിൽ കൂടി ലഭിക്കും. നാവിക്കിനൊപ്പം ഒരു മൊബൈൽ ഫോൺ കൂടി ഉപയോഗിക്കണം. നേരത്തെ സന്ദേശം സ്വീകരിക്കാനുള്ള സൗകര്യം മാമ്രേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ തിരിച്ചയയ്ക്കാനുള്ള സംവിധാനം കൂടി ഏർപ്പെടുത്തി. കാലാവസ്ഥാ അറിയിപ്പുകളും നിർദ്ദേശങ്ങളുമൊക്കെ ഇതിലൂടെ മത്സ്യത്തൊഴിലാളികൾക്ക് കൈമാറാനാകും.

പരിധി 1500 കി.മീറ്റർ

കടലിൽ മൊബൈൽ ഫോണിലാണെങ്കിൽ 20 കിലോമീറ്റർ അകലത്തിൽ മാമ്രേ റേഞ്ച് കിട്ടൂ. നാവിക്കിനാണെങ്കിൽ 1500 കിലോമീറ്രർ വരെ പരിധിയുണ്ടാകും. തിരുവനന്തപുരത്ത് കൺട്രോൾ റൂം സ്ഥാപിച്ച് അവിടെ നിന്ന് നാവിക്കിന്റെ ഓപ്പറേഷൻ നിയന്തിക്കാനാണ് തീരുമാനം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ സാറ്രലൈറ്ര് വഴിയുള്ള കാലാവസ്ഥാ അറിയിപ്പുകളും നിർദ്ദേശങ്ങളും അപലോഡ് ചെയ്യുന്നതൊക്കെ ഐ.എസ് .ആർ.ഒ ആയിരിക്കും. നിലവിൽ 100 നാവിക്കുകളാണ് കെൽട്രോൺ നിർമ്മിച്ച് നൽകിയത്.