കോട്ടയം: മുംബയിൽ കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിയാൻ മഹാരാഷ്ട്ര പൊലീസ് കോട്ടയത്ത് . മരിച്ചയാളുടെ വിരലിൽ കണ്ട സ്വർണമോതിരമാണ് പൊലീസിനെ ഇവിടെ എത്തിച്ചത്. 2010 ൽ ഭീമാ ജുവലറിയിൽ നിന്നു വാങ്ങിയ മോതിരമാണിതെന്ന് തിരിച്ചറിഞ്ഞിരുന്നു. കൊല്ലപ്പെട്ടത് മലയാളിയാണെന്നും സംശയമുണ്ട്.
നവംബർ 22 നാണ് മഹാരാഷ്ട്ര നഗർപൂർ ജില്ലയിൽ ദേശീയ പാതയ്ക്കരികിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ നൈലോൺ കയർ മുറുക്കി കൊലപ്പെടുത്തിയ നിലയിലായിരുന്നു . 35 നും നാൽപ്പതിനും ഇടയിൽ പ്രായമുള്ള യുവാവിന് അഞ്ചടി ഏഴിഞ്ചിലേറെ ഉയരമുണ്ട്. ഇരുണ്ട വെളുത്തനിറം
ധരിച്ചിരുന്ന മോതിരത്തിൽ കോട്ടയത്തെ ഭീമാ ജുവലറിയുടെ ഹാൾമാർക്ക് മുദ്രണമാണ് ഉണ്ടായിരുന്നത്. ഇവിടെ നിന്നുള്ള രേഖകൾ ശേഖരിച്ച ശേഷം അന്വേഷണ സംഘം മുംബയിലേയ്ക്ക് മടങ്ങി
എന്തെങ്കിലും സൂചനകൾ ഉള്ളവർ കോട്ടയം വെസ്റ്റ് പൊലീസുമായി ബന്ധപ്പെടണം: ഫോൺ: 0481 2567210 , 9497980328