iphone

ന്യൂഡൽഹി: ആപ്പിൾ ഈ വർഷം എൽ.സി.ഡി ഡിസ്‌‌പ്ലേയോട് കൂടിയ മൂന്ന് മോഡലുകൾ പുറത്തിറക്കുമെന്ന് സൂചന. കഴിഞ്ഞവർഷം വിപണിയിലെത്തിച്ച ഐഫോൺ എക്‌സ്.ആർ ഉൾപ്പെടെയുള്ള നേരിട്ട ഡിമാൻഡില്ലായ്‌മ മറികടക്കുകയാണ് ലക്ഷ്യം. ചൈനീസ് ഉപഭോക്താക്കൾ വൻതോതിൽ ഐഫോൺ ബഹിഷ്‌കരണം നടത്തിയത് ആപ്പിളിന്റെ വില്‌പനയെയും വരുമാനത്തെയും ബാധിച്ചിരുന്നു. ഓഹരിമൂല്യം പത്തു ശതമാനം ഇടിയുകയും ചെയ്‌തു. അതേസമയം, അടുത്തവർഷം മുതൽ എൽ.സി.ഡിക്ക് പകരം ഒ.എൽ.ഇ.ഡി സ്‌ക്രീനിലേക്ക് പൂർണമായി മാറാനും ആപ്പിളിന് പദ്ധതിയുണ്ട്.