1. സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നീക്കിയതിന് പിന്നാലെ സര്‍വീസില്‍ നിന്ന് രാജിവച്ച് അലോക് വര്‍മ്മ. ഡയറക്ടര്‍ പദവിയില്‍ നിന്നും മാറ്റിയ അലോക് വര്‍മ്മയക്ക് ഫയര്‍ സര്‍വീസ് ഡി.ജി പദവി നല്‍കിയിരുന്നു. എന്നാല്‍ ആ പദവി സ്വീകരിക്കാതെ ആണ് രാജി. സ്വയം വിരമിക്കാന്‍ അനുമതി നല്‍കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയ സെക്രട്ടറി സി. ചന്ദ്രമൗലിക്ക് കത്ത് നല്‍കി.
2. ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കും എന്നാണ് സൂചന. സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം നല്‍കിയില്ലെന്ന് കത്തില്‍ അലോക് വര്‍മ്മ. സ്വാഭാവിക നീതി തനിക്ക് നിഷേധിക്കപ്പെട്ടു. തന്നെ പുറത്താക്കണം എന്ന് കണക്കൂകൂട്ടിയുള്ള നീക്കങ്ങളാണ് നടന്നത്. സി.ബി.ഐയുടെ തന്നെ അന്വേഷണം നേരിടുന്ന ഒരാളുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് തന്നെ പുറത്താക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചത് എന്നും കത്തില്‍ അലോക് വര്‍മ്മ
3. അതേസമയം, അലോക് വര്‍മ്മ രാജി വയ്ക്കുന്നതോടെ കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ തിരിച്ചടിയാകും എന്നാണ് സൂചന. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട പല രഹസ്യങ്ങളും ഇദ്ദേഹം മാദ്ധ്യമങ്ങളെ കണ്ട് വെളിപ്പെടുത്തും എന്ന വാര്‍ത്തയും ഉണ്ട്. ഇതിനിടെ റഫാല്‍ ഇടപാടിന്റെ പേരിലാണ് അലോക് വര്‍മ്മയെ മാറ്റാന്‍ മോദി തിടുക്കം കാട്ടുന്നതെന്നും റാഫേല്‍ കാരണമാണ് വര്‍മ്മയ്ക്ക് വിശദീകരണത്തിന് അവസരം നല്‍കാത്തത് എന്നും കോണ്‍ഗ്രസ്
4. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗന്‍ യാന്‍ ദൗത്യം 2021 ഡിസംബറില്‍ നടപ്പാക്കും എന്ന് ഐ.എസ്.ആര്‍.ഒ. മൂന്ന് പേര്‍ അടങ്ങുന്ന സംഘത്തെ ഒരാഴ്ചത്തേക്ക് ബഹിരാകാശത്തേക്ക് അയക്കുന്ന ദൗത്യത്തിനായി ഇതിന് അകം 10,000 കോടി രൂപ അനുവദിച്ചതായി ചെയര്‍മാന്‍ കെ. ശിവന്‍. 30,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മലയാളിയായ ഡോ. ഉണ്ണികൃഷ്ണന് ആണ് ദൗത്യത്തിന്റെ ചുമതല
5. പ്രാരംഭ ഘട്ടത്തില്‍ മനുഷ്യന്‍ ഇല്ലാതെ 2020 ഡിസംബറില്‍ പേടകം ബഹിരാകാശത്തേക്ക് ഇറക്കും. 2021 ജൂലായിലും രണ്ട് ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കും. ദൗത്യങ്ങള്‍ക്കുള്ള ആദ്യ പരിശീലനം ഇന്ത്യയിലും രണ്ടാംഘട്ട പരിശീലനം റഷ്യയിലും നല്‍കും. ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-2 ഈ വര്‍ഷം ഏപ്രിലില്‍ വിക്ഷേപിക്കും എന്നും ഐ.എസ്.ആര്‍.ഒ
6. എസ.്പി- ബി.എസ.്പി സഖ്യത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ സംയുക്ത വാര്‍ത്താ സമ്മേളനം വിളിച്ച് മായാവതിയും അഖിലേഷ് യാദവും. നാളെ ഉച്ചയ്ക്ക് ലക്നൗവില്‍ ആണ് ഇരുനേതാക്കളും സംയുക്ത വാര്‍ത്താ സമ്മേളനം നടത്തുക എന്നാണ് വിവരം. ലോക്സഭാ തിരഞ്ഞെടുപ്പിലെ സഖ്യത്തെ കുറിച്ചുള്ള പ്രഖ്യാപനം ഈ വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ടായേക്കും. കഴിഞ്ഞ ആഴ്ച ഇരു നേതാക്കളും രാജ്യ തലസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു.
7. ഇതിനു പിന്നാലെയാണ് സഖ്യ സാധ്യതാ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ഇരു പാര്‍ട്ടികള്‍ക്കുമൊപ്പം പ്രാദേശിക പാര്‍ട്ടികളായ രാഷ്ട്രീയ ലോക് ദള്‍, നിഷാദ് പാര്‍ട്ടി എന്നിവരും സഖ്യത്തില്‍ പങ്കാളികള്‍ ആയേക്കും എന്നാണ് വിവരം. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.പിയില്‍ ബി.ജെ.പി അപ്നാ ദള്‍ സഖ്യത്തോട് എസ്.പി -ബി.എസ്.പി -കോണ്‍ഗ്രസ് സഖ്യം അമ്പേ പരാജയപ്പെട്ടിരുന്നു. 80 ലോക്സഭാ സീറ്റുകളില്‍ 73 സീറ്റുകളിലും ബി.ജെ.പി -അപ്നാ ദള്‍ സഖ്യമാണ് വിജയം നേടിയത്.
8. വ്യാപാര വിപണന രംഗത്തെ പ്രമുഖരായ ജ്യോതീ ലാബോറട്ടറീസ് ജീവകാരുണ്യ രംഗത്തും സജീവമാണ്. സ്‌നേഹ പൂര്‍വം ചാരിറ്റി ട്രസ്റ്റ് ചെയര്‍മാന്‍ ടി.എന്‍ പ്രതാപന്റെ അഭ്യര്‍ത്ഥന പ്രകാരം ജ്യോതി ലബോറട്ടറീസ് നല്‍കിയ ആംബുലന്‍സിന്റെ ഫാള്ഗ് ഓഫ് ചടങ്ങ് നടന്നു. മറൈന്‍ ഡ്രൈവില്‍ താജ് ഗേറ്റ് വേ ഹോട്ടര്‍ പരിസരത്ത് കമ്പനി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ഉല്ലാസ് കാമത്ത് ആണ് ഫ്ളാഗ് ഓഫ് ചെയ്തത്. ചടങ്ങില്‍ ട്രസ്റ്റ് ചെയര്‍മാന്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും താക്കോലും ഏറ്റുവാങ്ങി. സ്‌നേഹപൂര്‍വം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഗാന്ധി സ്മാരക കെയര്‍ ആന്‍ഡ് ഷെയര്‍ ആണ് നിര്‍ധനരായ രോഗികള്‍ക്ക് ആംബുലന്‍സ് സഹായം ലഭ്യമാക്കുന്നത്
9. കണ്ടക്ടര്‍മാര്‍ക്ക് പിന്നാലെ കെ.എസ.്ആര്‍.ടി.സിയില്‍ എം. പാനല്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍മാരുടെ പട്ടിക നല്‍കാന്‍ കോര്‍പറേഷനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. പി.എസ്.സി ലിസ്റ്റിലുള്ള ഡ്രൈവര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി. കേസ് ഇനി പരിഗണിക്കുമ്പോള്‍ പട്ടിക സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം.
10. അടുത്തിടെ പി.എസ്.സി ലിസ്റ്റില്‍ ഉണ്ടായിരുന്ന കണ്ടക്ടര്‍മാരുടെ ഹര്‍ജി പരിഗണിച്ച് എം. പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് റാങ്ക് ലിസ്റ്റിലുള്ള ഡ്രൈവര്‍മാരും കോടതിയെ സമീപിച്ചത്. കണ്ടക്ടര്‍മാരെ പിരിച്ചു വിടാനുള്ള ഉത്തരവിന് കോര്‍പ്പറേഷന്‍ രണ്ടുമാസം സാവകാശം തേടിയെങ്കിലും രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കോടതി തള്ളിക്കളയുക ആയിരുന്നു.
11. ദേശീയ പണിമുടക്ക് ദിവസം എസ്.ബി.ഐ ട്രഷറി ബാങ്ക് ശാഖ അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതികളായ എന്‍.ജി.ഒ യൂണിയന്‍ നേതാക്കളെ അറസ്റ്റു ചെയ്യാതെ പൊലീസ്. ക്യാബിന്‍ ആക്രമണം രണ്ട് പേരില്‍ ഒതുക്കാന്‍ ശ്രമം നടക്കുന്നതായി ആക്ഷേപം. നിലവിലെ നീക്കം, കേസിലെ മറ്റ് അഞ്ചു പേരെ അറസ്റ്റ് ചെയ്യാതെ കുറ്റപത്രത്തില്‍ പേര് പരാമര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍