bismi

കൊച്ചി: പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽ ബിസ്‌മിയുടെ കൊല്ലം ഷോറൂമിൽ മികച്ച വിലക്കുറവുമായി മെഗാ ആനിവേഴ്‌സറി സെയിൽ ആരംഭിച്ചു. ജനുവരി 15വരെ നടക്കുന്ന സെയിലിൽ എൽ.ജി., പാനസോണിക്, സാംസംഗ്, വേൾപൂൾ തുടങ്ങിയവയുടെ ഏറ്റവും പുതിയ ഗൃഹോപകരണങ്ങൾ ഉൾപ്പെടെ 65 ശതമാനം വിലക്കുറവിൽ ലഭിക്കും.

തിരഞ്ഞെടുത്ത എൽ.ഇ.ഡി ടിവികൾ, വാഷിംഗ് മെഷീനുകൾ, എ.സികൾ, റഫ്രിജറേറ്ററുകൾ തുടങ്ങിയവയ്ക്ക് മികച്ച വിലക്കുറവിനൊപ്പം സമ്മാനങ്ങളും ലഭിക്കും. ആകർഷകമായ വിലയ്ക്ക് ഗൃഹോപകരണ കോംബി ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്. എയർഫ്രയർ, വാട്ടർ പ്യൂരിഫയർ, വാക്വം ക്ളീനർ, അയൺ ബോക്‌സ് തുടങ്ങിയവയും മികച്ച വിലക്കുറവിൽ ലഭിക്കും. പ്രമുഖ ബ്രാൻഡുകളുടെ പുതിയ സ്‌മാർട്‌ഫോണുകൾ സ്‌പെഷ്യൽ ഡിസ്‌കൗണ്ടിന് പുറമേ പ്രത്യേക സമ്മാനങ്ങളോടെ സ്വന്തമാക്കാം.

കേടായതും പഴയതുമായ ഗൃഹോപകരണങ്ങൾ എക്‌സ്‌ചേഞ്ച് ചെയ്‌ത് പുതിയത് നേടാനും അവസരമുണ്ട്. ഗൃഹോപകരണങ്ങൾക്ക് പലിശരഹിത തവണ വ്യവസ്‌ഥകളും ഒരുക്കിയിട്ടുണ്ട്. ഓഫർ ആനുകൂല്യങ്ങൾക്ക് പുറമേ ബിസ്‌മിയിൽ നിന്ന് പർച്ചേസ് നടത്തുന്ന ഉപഭോക്താക്കൾക്ക് ഒരു കിലോ സ്വർണവും സമ്മാനമായി നേടാം.