കേരളക്കര ഇന്നേവരെ കാണാത്ത തണുപ്പാണ് ഡിസംബർ ജനുവരി മാസങ്ങളിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ചരിത്രത്തിലാദ്യമായി മൂന്നാറിൽ മെെനസ് മൂന്ന് ഡിഗ്രി വരെ താപനില കുറയുകയുണ്ടായി. സോഷ്യൽ മീഡിയയിലൂടെ കാലാവസ്ഥ ട്രോളുകൾ നിറയുന്നതിനോടൊപ്പം ഒരു കുഞ്ഞിന്റെ വീഡിയോയും വെെറലാകുകയാണ്.
അതി രാവിലെ കുളിച്ചതിന് ശേഷം തണുപ്പ് കൊണ്ട് വിറയ്ക്കുന്ന കുഞ്ഞിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കുളി കഴിഞ്ഞ ഉടനെ ക്യാമറയ്ക്ക് മുന്നിൽ വിറച്ച് കൊണ്ടിരിക്കുന്ന നിഷ്കളങ്കമായ കുഞ്ഞിന്റെ മുഖമാണ് കാണുന്നത്. ആരാണ് വീഡിയോ ഇട്ടത് എന്ന് വ്യക്തമല്ല. എന്നാൽ വളരെ പെട്ടന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റായത്.
വിറച്ച് കൊണ്ടിരിക്കുന്ന കുഞ്ഞ് നിഷ്കളങ്കമായ ശബ്ദം കൂടി പുറപ്പെടുവിക്കുന്നതോടെ കാഴ്ചക്കാരിൽ ചിരി പടർത്തുന്നു. കുട്ടിയുടെ കുഞ്ഞ് ചുണ്ട് കൂട്ടിയിടുിക്കുന്നതും വീഡിയോയിൽ കാണാം. വാട്സാപ്പ് സ്റ്റാറ്റസുകളിൽ ഇപ്പോൾ നിറഞ്ഞ് നിൽക്കുന്ന കുഞ്ഞിന്റെ വീഡിയോ വെെറലായികൊണ്ടിരിക്കുകയാണ്.