hardik-

ന്യൂഡൽഹി: സ്വകാര്യ ചാനൽ ടോക് ഷോയിൽ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങളായ ഹാർദ്ദിക് പാണ്ഡ്യയ്ക്കും കെ.എൽ. രാഹുലിനും വിലക്ക് . അന്വേഷണം പൂർത്തിയാകുന്നതു വരെ ഇരുവരെയും സസ്‌പെൻഡ് ചെയ്തിരിക്കുകയാണെന്ന് ബി.സി.സി.ഐ ഇടക്കാല ഭരണ സമിതി അദ്ധ്യക്ഷൻ വിനോദ് റായ് അറിയിച്ചു. ഇരുവരും ഇന്ന് സിഡ്നിയിൽ തുടങ്ങുന്ന ഏകദിനപരമ്പരയിലെ ആദ്യ മത്സരത്തിൽ കളിക്കില്ല.

നാട്ടിലേക്ക് തിരിച്ച് വിളിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. താരങ്ങളോട് ബി.സി.സി.ഐ നേരത്തെ വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെ തുടർന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പുതിയ കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലി ഹാർദ്ദിക്കിന്റെയും രാഹുലിന്റെയും പരാമർശങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.