plays-porn

റോഡരികിലെ പരസ്യ ബോർഡുകൾ അധികമാരും ശ്രദ്ധിക്കാറില്ലെന്നതാണ് സത്യം. എന്നാൽ അടുത്തിടെ നഗരത്തിലെ തിരക്കേറിയ റോഡിനരുകിൽ സ്ഥാപിച്ചിരുന്ന പരസ്യ ബോർഡിലെ സംഗതി കാണാൻ ആളുകളുടെ വൻ തിരക്കായിരുന്നു. ഒരു ജീവനക്കാരന് വന്ന അബദ്ധം കാരണം ഒന്നര മണിക്കൂറാണ് ബിഗ് സ്ക്രീനിൽ അശ്ലീല വീഡിയോ പ്ലേ ചെയ്‌തത്. ചൈനയിലെ ജിയംഗ്സു നഗരത്തിലാണ് ജനങ്ങളെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.

പരസ്യ ബോർഡിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ജീവനക്കാരൻ കാണിച്ച ചെറിയൊരു അബദ്ധമാണ് നാട്ടുകാരെ മുഴുവൻ ഞെട്ടിപ്പിക്കുന്ന സംഭവത്തിലേക്ക് നയിച്ചത്. പരസ്യ സ്ക്രീൻ ഓഫ് ചെയ്‌തുവെന്ന ധാരണയിൽ ജീവനക്കാരൻ ഓഫീസിലെ കംപ്യൂട്ടറിൽ ആസ്വദിച്ച് കൊണ്ടിരുന്ന വീഡിയോയാണ് നാട്ടുകാർ മുഴുവൻ കണ്ടത്. എന്നാൽ ശരിക്കും പരസ്യ ബോർഡിന്റെ സ്ക്രീൻ ഓഫായിരുന്നില്ലെന്നതാണ് സത്യം. സംഭവം കണ്ട് ആളുകൾ റോഡിൽ തടിച്ച് കൂടുകയും സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌തു. ചിലർ ഇത് സോഷ്യൽ മീഡിയയിൽ കൂടി ഇട്ടതോടെ സംഭവം വൈറലായി. ഇത് മറ്റ് ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടതിന് ശേഷമാണ് ദൃശ്യങ്ങൾ നിറുത്തിയത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ഡൽഹിയിലെ തിരക്കേറിയ ഒരു മെട്രോ സ്‌റ്റേഷനിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു.