car

മുംബയ്: മഹീന്ദ്രയുടെ പുതിയ എസ്.യു.വിയായ എക്‌സ്.യു.വി 300ന്റെ ബുക്കിംഗ് ഡീലർഷിപ്പുകളിലും ഔദ്യോഗിക വെബ്‌സൈറ്രിലും ആരംഭിച്ചു. ഫെബ്രുവരിയിലാണ് പുതിയ എക്‌സ്.യു.വി 300ന്റെ ലോഞ്ചിംഗ്. നാസിക് പ്ളാന്റിലാണ് നിർമ്മാണം. മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്ന പെട്രോൾ, ഡീസൽ വേരിയന്റുകളാണ് അഞ്ച് പേർക്ക് യാത്ര ചെയ്യാവുന്ന ഈ വാഹനത്തിനുള്ളത്. മാനുവൽ ട്രാൻസ്‌മിഷനാണുള്ളത്.

ഏഴ് എയർ ബാഗുകൾ, ഡ്യുവൽ ടോൺ ക്ളൈമറ്ര് കൺട്രോൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ എന്നിങ്ങനെ ശ്രേണിയിൽ ആദ്യമായി അവതരിപ്പിക്കുന്ന ഫീച്ചറുകളും എക്‌സ്.യു.വി 300ന് ഉണ്ടെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര സെയിൽസ് ആൻഡ് മാർക്കറ്രിംഗ് മേധാവി വീജെയ് റാം നക്ര പറഞ്ഞു. എ.ബി.എസ്., നാല് വീലുകളിലും ഡിസ്‌ക് ബ്രേക്ക് എന്നിവ സ്‌റ്രാൻഡേർഡ് ആയിത്തന്നെ ലഭിക്കും. പ്രീമിയം ലെതർ സീറ്റുകൾ, ഡ്യുവൽ ടോൺ ഡാഷ് ബോർഡ്, ഇലക്‌ട്രിക് സൺറൂഫ് എന്നിവയും ആകർഷണങ്ങളാണ്.