ന്യൂഡൽഹി: ജനുവരി 22ന് ശബരിമലയിലെ യുവതീപ്രവേശന വിധിയിൽ നൽകിയ പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുമ്പോൾ കോടതി നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന് അയ്യപ്പഭക്തരുടെ ദേശീയ സംഘടന. ഇതുമായി ബന്ധപ്പെട്ട് സംഘടന സുപ്രിംകോടതിയിൽ അപേക്ഷ നൽകി.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് പുനഃപരിശോധനാ ഹർജികളിൽ വാദം കേൾക്കുന്നത്. ജസ്റ്റിസുമാരായ രോഹിൻടൺ നരിമാൻ, ഡി.വൈ.ചന്ദ്രചൂഡ്, എ.എൻ. ഖാൻവീൽക്കർ, ഇന്ദു മൽഹോത്ര എന്നിവരാണ് ഭരണഘടനാ ബെഞ്ചിലുള്ളത്. തുറന്ന കോടതിയിലാണ് ഹർജികളിൽ വാദം കേൾക്കുന്നത്.