തിരുവനന്തപുരം: ഹാന്റക്‌സ് അവതരിപ്പിച്ച പ്രീമിയം ക്വാളിറ്റി ഉത്പന്നമായ 'റോയൽ മുണ്ടുകൾ'ക്ക് വിപണിയിൽ പ്രിയമേറുന്നു. യഥാർത്ഥ ഉണക്കുപാവിൽ ബാലരാമപുരം പ്രദേശത്തെ കുഴിത്തറികളിലാണ് ഇവ നെയ്‌തെടുക്കുന്നത്. മിൽ പാവുകളുടെ കടന്നുവരവ് ഭീഷണിയായെങ്കിലും ഹാന്റക്‌സിന്റെ ശ്രമഫലമായാണ് പരമ്പരാഗത രീതിയിൽ തന്നെ മുണ്ടുകൾ നെയ്യുന്നത്. നൂറു ശതമാനം കോട്ടൺ നൂലുപയോഗിച്ച് പ്രകൃതിജന്യമായ വസ്‌തുക്കളാൽ നെയ്‌തെടുക്കുന്ന റോയൽ മുണ്ടുകൾ ശരീരത്തിന് ഒരുവിധ അലർജിയും ഉണ്ടാക്കില്ലെന്ന് മാനേജിംഗ് ഡയറക്‌ടർ കെ.എസ്. അനിൽകുമാർ പറഞ്ഞു.
കൈത്തറി ഭവൻ, ഒാവർബ്രിഡ്‌ജ്, വഴുതക്കാട് ഷോറൂമുകൾ എന്നിവിടങ്ങളിൽ റോയൽ മുണ്ടുകൾ ലഭ്യമാണ്. റോയൽ വൈറ്റ് മുണ്ട്, കുത്താംപുള്ളി കളർ സാരികൾ, ഒറ്റമുണ്ടുകൾ, ലിനൻ കോട്ടൺ ഷർട്ടിംഗുകൾ എന്നിവയും പ്രീമിയം ക്വാളിറ്റിയിൽ ഉത്പാദിപ്പിച്ച് ഉടൻ വിപണിയിലെത്തിക്കും.