nalini-chidambaraam

ന്യൂ​ഡൽ​ഹി : ശാരദ ചിട്ടിത്തട്ടിപ്പ് കേസിൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിനെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. ശാരദ ചിട്ടികമ്പനിയിൽ നിന്ന് ഒന്നരക്കോടിയോളം രൂപ നളിനി ചിദംബരം കൈപ്പറ്റിയതായി കുറ്റപത്രത്തിൽ സി.ബി.ഐ ആരോപിച്ചു. കമ്പനി ഉടമ സുദീപ്ത സെന്നുമായി ചേർന്ന് നളിനി ചിദംബരം തട്ടിപ്പ് നടത്താനും ധന സമാഹരണത്തിനുമായി ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് സി.ബി.ഐ പറയുന്നു.

അന്വേഷണ ഏജൻസികളായ സെബി,​ രജിസ്ട്രാർ ഓഫ് കമ്പനിസ് തുടങ്ങിയവയുടെ അന്വേഷണത്തിൽനിന്ന് രക്ഷുപ്പെടുത്തുന്നതിനായാണ് നളിനി ചിദംബരം 1.4 കോടി രൂപ വാങ്ങിയത്. 2010-2012 കാലയളവിലാണ് പണം വാങ്ങിയത്.

കൊൽക്കത്തയിലെ പ്രത്യേക കോടതിയിലാണ് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്.