kalidas

കാളിദാസ് ജയറാമിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രമായ മിസ്റ്റർ ആൻഡ് മിസിസ് റൗഡി എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. ജീത്തു ജോസഫ് കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രമാണിത്.

അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ഗണപതി, വിഷ്ണു ഗോവിന്ദ്, ഷെബിൻ ബെൻസൺ, വിജയ്ബാബു, ശരത് സഭ,സായികുമാർ,വിജയരാഘവൻ തുടങ്ങിയവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ശ്രീഗോകുലം മൂവീസും വിന്റേജ് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

നവാഗതനായ അരുൺ വിജയ് ആണ് സംഗീത സംവിധാനം. സെൻട്രൽ പിക്‌ചേഴ്‌സ് വിതരണം ചെയ്യുന്ന ചിത്രം ഫെബ്രുവരി 22ന് തിയേറ്ററുകളിൽ എത്തും.