health

മൂക്കിന്റെയും കണ്ണിന്റെയും ചുറ്റും കാണുന്ന സൈനസ് അറകളിൽ അണുബാധയേൽക്കുന്നത് മൂലമുണ്ടാകുന്ന സൈനസൈറ്റിസ് മൂലം കഷ്‌ടതയനുഭവിക്കുന്നവർ നിരവധിയാണ്. അടഞ്ഞ മൂക്കുമായി ജോലി ചെയ്യേണ്ടി വരുന്നത് എത്രത്തോളം ക്ലേശകരമാണെന്ന് സൈനസൈറ്റിസ് ബാധിച്ചവർക്ക് മാത്രമേ മനസിലാകൂ. സൈനസൈറ്റിസിന് നിരവധി ചികിത്സാ മാർഗങ്ങളും ഇന്ന് നിലവിലുണ്ട്. എന്നാൽ തന്റെ സൈനസൈറ്റിസ് മാറിയത് സ്വയംഭോഗം ചെയ്‌തത് മൂലമാണെന്ന യുവാവിന്റെ വെളിപ്പെടുത്തൽ വൈദ്യശാസ്ത്രത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

അമേരിക്കയിലെ അരിസോണ സ്വദേശി സ്‌കൈലറാണ് ഇത്തരമൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. സൈനസൈറ്റിസിന്റെ ആക്രമണം രൂക്ഷമായി ഉറങ്ങാൻ പറ്റാത്ത രാത്രികളിൽ സ്വയംഭോഗം ചെയ്യുന്നത് ആശ്വാസകരമാണെന്ന് ഇയാൾ പറയുന്നു. ഇങ്ങനെ ചെയ്യുന്ന രാത്രികളിൽ സുഖമായി ഉറങ്ങാൻ കഴിയും. ഇയാളുടെ കണ്ടെത്തലുകൾ ഡോക്‌ടർമാരും ശരിവയ്‌ക്കുന്നുണ്ട്.

രതിമൂർച്ഛയുണ്ടാകുമ്പോൾ സൈനസിന് ചുറ്റുമുള്ളതടക്കം ശരീരത്തിലെ എല്ലാ സന്ധികളും സങ്കോചിക്കുന്നുണ്ട്. ഇത് മൂലമാണ് സൈനസൈറ്റിസിന് ആശ്വാസമുണ്ടാകുന്നതെന്നാണ് ഡോക്ടർമാർ വിശദീകരിക്കുന്നത്. മാത്രവുമല്ല, രതിമൂർച്ച രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനൊപ്പം മാനസിക സമ്മർദ്ദവും ശരീര വേദനയും അകറ്റുമെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സ്വയംഭോഗം ചെയ്യുമ്പോൾ സൈനസൈറ്റിസിന് ആശ്വാസമാകുന്നത് എല്ലാവരിലും പ്രായോഗികമാകില്ലെന്നും ഡോക്ടർമാർ പറയുന്നു.