liver-disease

വയർ വീർത്ത് ശ്വാസം കിട്ടാതെ ഒന്ന് കരയാൻ പോലും സാധിക്കാതെ ബുദ്ധിമുട്ടുന്ന കുഞ്ഞ്. കരൾ രോഗത്തിന്റെ പിടിയിലായ കുഞ്ഞിന്റെ അവസ്ഥ അതി ദയനീയമാണ്. കരയാൻ പോലും സാധിക്കാതെ ബുദ്ധിമുട്ടുകയാണ് കൊടകരയിലെ ഒൻപത് മാസം പ്രായമുള്ള അഭിരൂപ. കര‍‍‍ൾ മാറ്റിവെക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതാണ് അഭിരൂപയുടെ കുടുംബം നേരിടുന്ന പ്രധാന പ്രശ്നം.

കരൾ പകുത്ത് നൽകാൻ അച്ഛനും അമ്മയും തയ്യാറാണ്. എന്നാൽ അതിനുള്ള വരുമാനം അവരുടെ കയ്യിലില്ല. പെയിന്റിങ് തൊഴിലാളിയായ അച്ഛൻ പ്രതീഷിന്റെ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. കനാലിന്റെ ഭാഗത്ത് പുറംപോക്ക് ഭൂമിയിലാണ് ഇവരുടെ താമസം. ചികിത്സയ്ക്ക് മൊത്തമായി ഏകദേശം 30 .ലക്ഷത്തോളം രൂപ വേണമെന്നാണ് പറയുന്നത്. യാതൊരുവിധ വരുമാന മാർഗവുമില്ലാത്ത ഇവർക്ക് സഹായം അഭ്യർത്ഥിച്ച് കൊണ്ടുള്ള വീഡിയോ സാമൂഹ്യപ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിലാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.