ദുബായ്: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി. സാം പിത്രോഡ. മിലിന്ദ് ദിയോറ എന്നിവർക്കൊപ്പമാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്. രാഹുലിന് യു.എ.ഇ പ്രധാനമന്ത്രിയും പത്നിയും ഊഷ്മളമായ സ്വീകരണമാണ് നൽകിയത്.
പിന്നീട് ദുബായിലെ ഇന്ത്യൻ തൊഴിലാളികളുമായി രാഹുൽ സംവദിച്ചു. മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടി, സാം പിത്രോഡ എന്നിവരും വേദിയിൽ രാഹുലിനൊപ്പമുണ്ടായിരുന്നു.
വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ ദുബായിലെത്തിയ രാഹുൽ ഗാന്ധിക്ക് പ്രവർത്തകർ വൻ സ്വീകരണമാണ് നൽകിയത്. ഇന്ന് രാവിലെ പ്രവാസി ബിസിനസ് സമൂഹത്തോടൊപ്പം ചെലവഴിച്ച രാഹുൽ ജബൽ അലിയിലെ ലേബർ ക്യാമ്പും സന്ദർശിച്ചിരുന്നു.