ന്യൂഡൽഹി: ജി.എസ്.ടി രജിസ്‌ട്രേഷനുള്ള ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കായി (എം.എസ്.എം.ഇ) ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. സംരംഭക മേഖലകളിൽ വെല്ലുവിളി വിട്ടൊഴിയാത്ത പശ്‌ചാത്തലത്തിലാണിത്. നിലവിൽ ഉത്തർപ്രദേശ് സർക്കാർ സമാന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി സുരക്ഷാ ബീമ യോജനയിൽ ആകർഷകമായ പ്രീമിയത്തിൽ 10 ലക്ഷം രൂപവരെയുള്ള ആക്‌സിഡന്റൽ ഇൻഷ്വറൻസാകും നടപ്പാക്കുക. ഈമാസമോ ധനമന്ത്രി അവതരിപ്പിക്കുന്ന ബഡ്‌ജറ്രിലോ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയുന്നത്.