കാശ്മീർ: ജമ്മു കാശ്മീരിൽ ഉണ്ടായ സ്പോടനത്തിൽ കരസേനാ മേജറും ജവാനും കൊല്ലപ്പെട്ടു. രണ്ട് സൈനികർക്ക് പരിക്കേറ്റു. മലയാളിയായ മേജർ എസ്.ജി നായരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. രജൗരി ജില്ലയിലെ നൈഷേരയി സെക്ടറിലെ നിയന്ത്രണ രേഖയിലാണ് കുഴിബോംബ് (ഐ.ഇ.ഡി) സ്ഫോടനം നടന്നത്. നിയന്ത്രണ രേഖയിൽ പട്രോളിംഗ് നടത്തുകയായിരുന്ന സംഘത്തിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ ആർമി മേജറും ഉൾപ്പെടും. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതിർത്തിയിൽ പട്രോളിംഗ് നടത്തുന്ന സൈനികരെ ലക്ഷ്യമിട്ട് തീവ്രവാദികൾ സ്ഥാപിച്ച ഉഗ്രശേഷിയുള്ള ഐ.ഇ.ഡികളാണ് പൊട്ടിത്തെറിച്ചത്. പട്രോളിംഗിനിടെ സൈനികർ അബദ്ധത്തിൽ ഇവയിൽ ചവിട്ടുകയായിരുന്നു.