ന്യൂഡൽഹി: സി.ബി.ഐ ഡയറക്ടർ അലോക് വർമ്മയെ മാറ്റിയതിന് പിന്നാലെ ഉദ്യോഗസ്ഥർക്കും സ്ഥലംമാറ്റം. സി.ബി.ഐയിലെ ആറു ജോയിന്റ് ഡയറക്ടർമാരെ ഇന്ന് സ്ഥലം മാറ്റി ഉത്തരവായി. സി.ബി.ഐ വക്താവിനെയും സ്ഥലമ മാറ്റിയിട്ടുണ്ട്.
സുപ്രിംകോടതി നിർദ്ദേശ പ്രകാരം തിരിച്ചെത്തിയ അലോക് വർമ്മ താത്കാലിക ഡയറക്ടർ നാഗേശ്വര റാവു നിയമിച്ചവരെ സ്ഥലം മാറ്റിയിരുന്നു. രാകേഷ് അസ്താനയ്ക്കെതിരെയുള്ള അന്വേഷണത്തിന് പുതിയ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് അലോക് വർമ്മയെ പുറത്താക്കിയതിന് പിന്നലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതെന്നാണ് സൂചന.
കേന്ദ്ര സർക്കാരിന്റെ പുറത്താക്കൽ തീരുമാനം റദ്ദാക്കി സുപ്രീംകോടതി തിരിച്ചെടുത്ത അലോക് വർമ്മയെ പ്രധാനമന്ത്രി അദ്ധ്യക്ഷനായ സെലക്‌ഷൻ കമ്മിറ്റി ഇന്നലെ പുറത്താക്കിയിരുന്നു. തുടർന്ന് ഡയറക്ടർ പദവിയിൽ നിന്നും മാറ്റിയ അലോക് വർമ്മയ്ക്ക് ഫയർ സർവീസ് ഡി.ജി പദവി നൽകി. എന്നാൽ ആ പദവി സ്വീകരിക്കാതെ അദ്ദേഹം രാജിവച്ചിരുന്നു.