rahul-

ദുബായ്: പ്രവാസികളുടെ സഹായം കൂടാതെ രാജ്യത്ത് പുരോഗതി കൊണ്ടു വരാൻ സാധിക്കില്ലെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമൂഹത്തോട് സംവദിക്കുകയായിരുന്നു രാഹുൽ.

രാജ്യത്തെ രാഷ്ട്രീയ താത്പര്യത്തിനായി വിഭജിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. രാജ്യത്തിനെ നേരിടുന്ന പ്രശ്നങ്ങളിൽ പ്രവാസികൾ ഒന്നിച്ച് നിൽക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

ജി.എസ്.ടിയും നോട്ടു നിരോധനവും രാജ്യത്തെ തകർത്തു. രാജ്യത്തെ തൊഴിലില്ലായ്മ നിർമ്മാർജ്ജനം ചെയ്യാൻ പ്രവാസികള്‍ക്ക് ഏറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും രാഹുൽ പറഞ്ഞു. കർഷകരെ സഹായിക്കാൻ വീണ്ടുമൊരു ഹരിത വിപ്ലവത്തിന് സമയം ആയതായും സാങ്കേതിക വിദ്യ കൊണ്ടുള്ള സഹായം രാജ്യത്തെ കർഷകർക്ക് നൽകാൻ പ്രവാസികൾക്ക് സാധിക്കുമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ പറഞ്ഞു.

പതിനായിരങ്ങളാണ് രാഹുൽ ഗാന്ധിയെ കാണാൻ ദുബായ് ഇന്റർ നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് എത്തിയത്.