ദുബായ്: രണ്ടുദിവസത്തെ സന്ദർശനത്തിനായി ദുബായിലെത്തിയ രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. സന്ദർശനത്തിനിടയിൽ രാഹുലിനോടെപ്പം പെൺകുട്ടി എടുത്ത സെൽഫി സോഷ്യൽ മീഡിയയിലൂടെ വെെറലായിരുന്നു. രാഹുൽ ഗാന്ധി സന്ദർശനവുമായി ബന്ധപ്പെട്ട് ഇട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ആ സുന്ദരി പെൺകുട്ടി ഉൾപ്പെട്ടിരിക്കുന്നത്. തുടർന്ന് പെൺകുട്ടിയുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ ഉടലെടുത്തു.
വിമാനത്താവളത്തിലെ ജീവനക്കാരിയായ യു.എ.ഇ സ്വദേശിയാണ് ആ സുന്ദരിയെന്ന് ഉൾപ്പെടെയുള്ള നിരവധി കമെന്റുകൾ വന്നു. തുടർന്നാണ് അത് മലയാളി പെൺകുട്ടിയാണെന്ന് കണ്ടുപിടിച്ചത്. കാസർകോട് മേൽപറമ്പ് സ്വദേശിയായ ഹസിൻ അബ്ദുല്ലയാണ് രാഹുൽ ഗാന്ധിക്കൊപ്പമുള്ള സെൽഫിയിൽ പ്രത്യക്ഷപ്പെട്ടത്. ഹസിൻ രാഹുലിനെ കാണാൻ വിമാനത്താവളത്തിൽ എത്തിയെങ്കിലും തിരക്കു കാരണം ഫോട്ടോ എടുക്കാൻ സാധിച്ചില്ല. തുടന്ന് രാഹുൽ താമസിക്കുന്ന ജുമൈറ ബീച്ച് ഹോട്ടലിൽ വച്ചാണ് സെൽഫി എടുത്തത്.
എന്നാൽ ഈ ഫോട്ടോ രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ ഇടുമെന്നോ ഇത്രയും ചർച്ചയാകുമെന്നോ പെൺകുട്ടി കരുതിക്കാണില്ല. സെൽഫിയെടുക്കുന്ന ഫോട്ടോ രാഹുലിന്റെ സുരക്ഷാ ഉദ്യോഗസ്ഥരാണ് മൊബെെലിൽ പകർത്തിയത്. സുരക്ഷാ ആവശ്യങ്ങൾക്കു വേണ്ടിയെന്നാണ് ഫോട്ടോ പകർത്തിയെന്നാണ് ഹസിൻ കരുതിയിരുന്നത്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നും ഹസിൻ പറയുന്നു.