arun-jaitley-

ന്യൂഡൽഹി : സാമ്പത്തിക സംവരണ ബിൽ ഭരണഘടനയ്ക്ക് എതിരല്ലെന്ന് കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി. ദാരിദ്ര്യം സംവരണത്തിന് മാനദണ്ഡമാക്കുന്നത് ഒരു തരത്തിലും ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂടിന് എതിരാകില്ലെന്ന് ജെയ്റ്റ്ലി പറഞ്ഞു.


ഇന്ത്യയിൽ സാമൂഹികമായും ചരിത്രപരമായും ഉള്ള അടിച്ചമർത്തലുകൾ ജാതിയുടെ അടിസ്ഥാനത്തിലായിരുന്നു നിർണയിച്ചിരുന്നത്. എന്നാൽ ദാരിദ്ര്യം ഒരു മതേതര മാനദണ്ഡമാണ്. അത് സമുദായങ്ങൾക്കും മതങ്ങൾക്കും അപ്പുറമാണ്. ദാരിദ്ര്യത്തെ സംവരണത്തിന്റെ മാനദണ്ഡമാക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂടിന് എതിരല്ലെന്ന് ജെയ്റ്റ്‌ലി അവകാശപ്പെട്ടു. എല്ലാവർക്കും തുല്യ അവസരവും നീതിയും വേണമെന്ന് ഭരണഘടനയുടെ ഉപക്രമത്തിൽ പറയുക വഴി ഭരണഘടനാ നിർമ്മാതാക്കളും ഇതു തന്നെയാണ് ഉദ്ദേശിച്ചതെന്നും ജെയ്റ്റ്‌ലി അവകാശപ്പെട്ടു.

ഇന്ദ്രാ സാഹ്നി കേസിൽ ജാതി സംവരണം 50 ശതമാനത്തിന് മേൽപാടില്ലെന്ന് സുപ്രീം കോടതി പറഞ്ഞത് ജാതി സംവരണത്തിന് മാത്രമാണ് ബാധകം. സാമ്പത്തിക സംവരണത്തിന് അത് ബാധകമല്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണ ബിൽ ഉടൻ തന്നെ ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാകുമെന്ന് ജെയ്റ്റ്‌ലി തന്റെ ബ്ലോഗിൽ കുറിച്ചു.