മോഹൻലാലും പ്രിയദർശനും വീണ്ടും ഒരുമിക്കുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ ചിത്രീകരണ വിശേഷങ്ങൾ ദിവസവും സോഷ്യൽ മീഡിയയിൽ തരംഗമാണ്. കുഞ്ഞാലി മരയ്ക്കാറായുള്ള മോഹൻ ലാലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസം പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ചേർന്നുള്ള ഗാനരംഗത്തിന്റെ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.
ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകനും മോഹൻലാലെന്ന താരത്തിന്റെ സൃഷ്ടാവുമായ ഫാസിലിന്റെ മേക്കോവറാണ്. ഞെട്ടിക്കുന്ന മേക്ക് ഓവറിലാണ് ഫാസിൽ എത്തുന്നത്. താടി, നീട്ടി തൊപ്പി വച്ച് നിൽക്കുന്ന ഫാസിലിന്റെ ചിത്രം സോഷ്യൽ മീഡിയയിലും ഹിറ്റായി. കുട്ട്യാലി മരയ്ക്കാർ എന്നാണ് ചിത്രത്തിൽ ഫാസിലിന്റെ കഥാപാത്രത്തിന്റെ പേര്
മോഹൻലാലിനെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത സംവിധായകനാണ് ഫാസിൽ. മരയ്ക്കാറിന് പുറമേ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിലും ഫാസിൽ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ മരയ്ക്കാറിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.