സണ്ണി ലിയോൺ നായികയായി അഭിനയിക്കുന്ന മലയാള ചിത്രം രംഗീല ഫെബ്രുവരി ഒന്നിന് ഗോവയിൽ തുടങ്ങും. സാന്ദ്രാ ലോപ്പസ് എന്ന ബോളിവുഡ് നടിയുടെ വേഷത്തിലാണ് സണ്ണി ലിയോൺ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മണിരത്നം , സച്ചിൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സന്തോഷ് നായർ ഒരുക്കുന്ന ചിത്രമാണിത് . ഗോവ, ചിക്കമംഗ്ലൂർ, ഹംപി തുടങ്ങിയ ലൊക്കേഷനുകളിലാണ് രംഗീലയുടെ ചിത്രീകരണം.
വാട്ടർ സ്റ്റുഡിയോയുടെ ബാനറിൽ ജയലാൽ മേനോനാണ് ചിത്രം നിർമ്മിക്കുന്നത്. മാദ്ധ്യമപ്രവർത്തകനായ സനൽ എബ്രഹാമാണ് തിരക്കഥ ഒരുക്കുന്നത്. ധ്രുവൻ, സലിം കുമാർ, അജു വർഗീസ് , ഹരീഷ് കണാരൻ, ജോണി ആന്റണി, വിജയരാഘവൻ, രമേശ് പിഷാരടി തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ഛായാഗ്രഹണം നീൽ ഡി കുഞ്ഞ. സംഗീതം ഫോർ മ്യൂസിക്കും എഡിറ്റിംഗ് രഞ്ജൻ എബ്രഹാമും നിർവഹിക്കുന്നു. കലാസംവിധാനം : രാജീവ് കോവിലകം, മേക്കപ്പ് : പ്രദീപ് രംഗൻ .