ഷൈൻ ടോം ചാക്കോയെ നായകനാക്കി നവാഗതനായ കെ.ആർ. പ്രവീൺ രചനയും സംവിധാനവും നിർവഹിക്കുന്ന തമി റിലീസിന് തയ്യാറായി. പുതുമുഖം ഗോപിക അനിലാണ് നായിക.സോഹൻ സീനുലാൽ, ശശി കലിംഗ, സുനിൽ സുഖദ, എന്നിവരാണ് പ്രധാന താരങ്ങൾ. 45 പുതുമുഖങ്ങളും പ്രധാന വേഷത്തിൽ എത്തുന്നു. സ്കൈ ഹൈ എന്റർടെയ്ൻമെന്റ്സ് നിർമ്മിക്കുന്ന തമിയുടെ കാമറമാൻ സന്തോഷ് .സി. പിള്ളയാണ്. ക്രൈംത്രില്ലറായാണ് ചിത്രം ഒരുക്കുന്നതെങ്കിലും സംഗീതത്തിനും കോമഡിക്കും പ്രാധാന്യം നല്കുന്നുണ്ട്.