മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
കാർഷിക കൂട്ടായ്മയിൽ പങ്കുചേരും. ആധ്യാത്മിക പ്രവൃത്തികളിൽ താത്പര്യം. സങ്കല്പത്തിനനുസരിച്ച് ജീവിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പ്രായത്തിലുപരി പക്വത ഉണ്ടാകും. പ്രവർത്തനവിജയം. അഭിമാനം വർദ്ധിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പുതിയ ഗൃഹമാറ്റത്തിന് അവസരം. ഉൗഹക്കച്ചവടത്തിൽനിന്ന് പിന്മാറും. വാക്കുതർക്കങ്ങൾ ഒഴിവാക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
യുക്തിപൂർവം പ്രവർത്തിക്കും. സ്ഥാനമാറ്റം. വിദേശയാത്രയ്ക്ക് അവസരമുണ്ടാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റും. നല്ല ആശയങ്ങൾ പകർത്തും. കാര്യങ്ങൾ പ്രവൃത്തിതലത്തിൽ വരുത്തും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആഹോരാത്രം പ്രവർത്തിക്കും. അതിരുകടന്ന ആത്മവിശ്വാസം അരുത്. അബദ്ധങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങൾ ഒഴിവാക്കും. വിദ്യാർത്ഥികൾക്ക് ഉത്സാഹം. ആത്മവിശ്വാസം വർദ്ധിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പട്ടണത്തിലേക്ക് താമസം മാറും. കർമ്മ മേഖലയിൽ മാറ്റം. അമിത സംസാരം ഒഴിവാക്കുക.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
നിർമ്മാണപ്രവർത്തനത്തിൽ പുരോഗതി. പുതിയ പദ്ധതികൾ. ആത്മവിശ്വാസം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ഭൂരിപക്ഷ അഭിപ്രായം മാനിക്കും. ക്രമാനുഗതമായ പുരോഗതി. നിരീക്ഷണങ്ങളിൽ വിജയം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
മനസിന് ആശ്വാസമുണ്ടാകും. അനുകൂല സാഹചര്യങ്ങൾ. വിദ്യാപുരോഗതി.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ശുഭസൂചകങ്ങളായ പ്രവൃത്തികൾ. നല്ല വചനങ്ങൾ ആദരവ് നൽകും. അവസ്മരണീയമായ മുഹൂർത്തങ്ങൾ.