sydney-test

സിഡ്നി: ഇന്ത്യയ്ക്കെതിരായ ഏകദിനത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആസ്ട്രേലിയ 50 ഓ‌വറിൽ അ‌ഞ്ച് വിക്കറ്റ് നഷ്ടത്തിൽ 288 റൺസെടുത്തു. ഉസ്‌മാൻ ഖവാജയ്‌ക്കും, ഷോൺ മാർഷിനും പന്നാലെ പീറ്റർ ഹാൻഡ്സ്കോംബും അർദ്ധസെഞ്ച്വറി നേടി. 65 പന്തിൽ നാലു ബൗണ്ടറി സഹിതമാണ് മാർഷ് കരിയറിലെ 13ാം ഏകദിന അർദ്ധസെഞ്ചുറി പൂർത്തിയാക്കിയത്. 50 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് ഹാൻഡ്സ്കോംബ് കരിയറിലെ രണ്ടാം അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയത്. ഓപ്പണർമാരായ ആരോണ്‍ ഫിഞ്ച് (11 പന്തിൽ ആറ്), അലക്സ് കാറെ (31 പന്തിൽ 24), ഉസ്മാൻ ഖവാജ (81 പന്തിൽ 59) എന്നിവരാണ് പുറത്തായത്.

നേരത്തെ ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി. 41 റൺസിനിടെ രണ്ടു വിക്കറ്റ് നഷ്‌ടമാക്കി. 81 പന്തുകൾ നേരിട്ട ഖവാജ, ആറു ബൗണ്ടറി സഹിതം 59 റൺസെടുത്താണ് പുറത്തായത്. ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെ വിക്കറ്റു വീഴ്‌ത്തി ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ച പേസ് ബോളർ ഭുവനേശ്വർ കുമാർ, ഏകദിനത്തിൽ 100 വിക്കറ്റ് പൂർത്തിയാക്കി. ഏകദിനത്തിൽ ഭുവനേശ്വർ കുമാർ 100 വിക്കറ്റ് തികച്ചു. മൂന്നാം ഓവറിന്റെ രണ്ടാം പന്തിലായിരുന്നു വിക്കറ്റ്. ഇന്ത്യയ്‌ക്കായി ഏകദിനത്തിൽ 100 വിക്കറ്റ് തികയ്‌ക്കുന്ന പന്ത്രണ്ടാമത്തെ പേസ് ബൗളറാണ് ഭുവനേശ്വർ കുമാർ.