sabarimala-

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ഇനിയും കടുത്ത നിലപാടുകൾ സ്വീകരിക്കുന്നത് തിരിച്ചടിയാകുമെന്ന് കരുതി ബി.ജെ.പിയും ആർ.എസ്.എസും സെക്രട്ടേറിയറ്റ് വളയൽ ഉപേക്ഷിക്കുന്നു. ഇതിന് പകരമായി ഈ മാസം 20ന് അമൃതാനനന്ദമയിയെ ഉൾപ്പെടുപത്തി അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. ഈ മാസം 18നായിരുന്നു ബി.ജെ.പിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് വളയാൻ തീരുമാനിച്ചത്. അതേസമയം, സെക്രട്ടേറിയേറ്റ് പടിക്കൽ ബി.ജെ.പി നടത്തിവരുന്ന നിരാഹാര സമരം ഫലം കാണുന്നില്ലെന്ന വാദവുമായി ബി.ജെ.പിയിലെ ഒരു വിഭാഗം രംഗത്തെത്തി.

എന്നാൽ ശബരിമല വിഷയത്തിൽ ഒരു വിഭാഗത്തിന്റെ വികാരം മുതലെടുത്ത് സമരവുമായി മുന്നോട്ട് പോകാനാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. ഇതിനെ തുടർന്ന് ആർ.എസ്.എസ് ഏറ്രെടുക്കുകയും ചെയ്തു കഴിഞ്ഞു. പരിവാർ സംഘടനയായ കർമ്മസമിതി സമരത്തിന്റെ കടിഞ്ഞാൺ ഏറ്റെടുക്കുകയും ബിജെപിക്കാർരെ ശബരിമലയിൽ നിന്നു മാറ്റിനിർത്തുകയും ചെയ്തു. അതേസമയം, അയ്യപ്പഭക്ത സംഗമത്തിൽ

ശ്രീ ശ്രീ രവിശങ്കറിനേയും രാജ്യത്തെ പ്രശസ്ത സന്യാസി ശ്രേഷ്ഠന്മാരെ എത്തിക്കാനും കർമസമിതി ശ്രമം തുടങ്ങിയിട്ടുണ്ട്.