sbi-attack

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം എസ്.ബി.ഐ ട്രഷറി ബ്രാഞ്ച് അടിച്ചു തകർത്ത എൻ.ജി.ഒ യൂണിയൻ നേതാക്കൾ ഒളിവിൽ കഴിയുന്നത് തിരുവനന്തപുരത്ത് തന്നെയാണെന്ന് സൂചന. ഇവർക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നൽകുന്നത് സി.പി.എമ്മാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ആക്രമണത്തിന് നേതൃത്വം നൽകിയ രണ്ട് നേതാക്കളുടെ ഫോൺ ലൊക്കേഷൻ വഴുതക്കാടാണെന്ന് പൊലീസ് കണ്ടെത്തി. ആക്രമണം നടന്നിട്ട് നാല് ദിവസമായിട്ടും രണ്ട് പേരെ മാത്രമാണ് പൊലീസ് പിടിയിലായത്.

കേസിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവും അടക്കം 15 പേർ പ്രതികളാണ്. അക്രമം നടത്തിയ സംഭവത്തിലെ മുഖ്യപ്രതികളെ തിരിച്ചറിഞ്ഞു. ഇവർ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. അനിൽ കുമാർ (സിവിൽ സപ്ലൈസ്), അജയകുമാർ (സെയിൽസ്ടാക്സ്), ശ്രീവൽസൻ (ട്രഷറി ഡയറക്ടറേറ്റ്), ബിജു രാജ് (ആരോഗ്യവകുപ്പ്), വിനുകുമാർ എന്നിവരാണു മുഖ്യപ്രതികൾ. ദൃശ്യങ്ങളുണ്ടായിട്ടും എൻ.ജി.ഒ സംസ്ഥാന നേതാക്കളെ പട്ടികയിൽനിന്ന് ഒഴിവാക്കി. നേതാക്കളായ സുരേഷ് ബാബുവിനെയും സുരേഷിനെയും തിരിച്ചറിഞ്ഞില്ലെന്നാണു പൊലീസിന്റെ വിശദീകരണം.