malayali-major-

ന്യൂഡൽഹി: ന്യൂഡൽഹി: ജമ്മുകാശ്മീരിലെ രജൗറി ജില്ലയിലെ നൗഷേറ സെക്ടറിൽ ഭീകരർ സ്ഥാപിച്ച ബോംബ് പൊട്ടി വീരമൃത്യു വരിച്ച പട്ടാളക്കാരിൽ മലയാളി മേജറും. മേജർ വി.ശശിധരനാണ് വീരമൃത്യു വരിച്ചത്. ഇന്നലെ നടന്ന സ്ഫോടനത്തിൽ പരിക്കേറ്ര് ശശിധരൻ നായരെയും മറ്രൊരു ജവാനെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ട് 3 ന് മണിയോടെയായിരുന്നു സംഭവം. അതിർത്തിയിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഇവർക്ക് പരിക്കേറ്രത്. ജവാനായ ഹേംരാജാണ് മരിച്ച രണ്ടാമത്തെയാൾ. ശശിധരന്റെ അന്തിമ ചടങ്ങുകൾ പുനെയിൽ നടക്കും.