1. കരിമണല്‍ ഖനനത്തെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന ആലപ്പാട് സമരസമിതി നിലപാട് കടുപ്പിക്കുന്നു. ഖനനം നിറുത്തിയ ശേഷം ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സമരസമിതി. സര്‍ക്കാര്‍ ആലപ്പാട്ടെ ജനങ്ങളെ വിശ്വാസത്തില്‍ എടുക്കണം. ചര്‍ച്ചയ്ക്ക് വിളിച്ച സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നതായും സമരസമിതി. തീരുമാനം, ആലപ്പാട് ഖനനത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്ന് മന്ത്രി ജെ. മെഴ്സിക്കുട്ടിഅമ്മ പറഞ്ഞതിന് പിന്നാലെ. വ്യവസായ മന്ത്രി സമരക്കാരുമായി ചര്‍ച്ച നടത്തും എന്നും മേഴ്സിക്കുട്ടിഅമ്മ.
2. സര്‍ക്കാരിന്റെ നിലപാട്, അശാസ്ത്രീയമായി ഖനനം അനുവദിക്കാനാവില്ല എന്ന്. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒപ്പം. നിയമസഭ പരിസ്ഥിതി റിപ്പോര്‍ട്ട് ഐ.ആര്‍.ഇ കമ്പനി പാലിക്കണമെന്നും മേഴ്സിക്കുട്ടിഅമ്മ. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടാന്‍ തയ്യാറായത് ആലപ്പാട് ഗുരുതര പ്രശ്നങ്ങള്‍ നേരിടുന്നതിനെ കുറിച്ചുള്ള നിയമസഭാ സമിതി റിപ്പോര്‍ട്ട് അവഗണിക്കപ്പെട്ടെന്ന് കണ്ടെത്തിയതോടെ. ഖനനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ റെയര്‍ എര്‍ത്തും, കേരള മിനറല്‍സ് ആന്റ് മെറ്റല്‍സും വീഴ്ചകള്‍ വരുത്തി എന്ന് സഭാ സമിതിയുടെ റിപ്പോര്‍ട്ട്.
3. ആലപ്പാട് പഞ്ചായത്ത് നേരിടുന്ന ഗുരുതര പാരിസ്ഥിതിക, മാനുഷിക പ്രശ്നങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് നിയമസഭ പരിസ്ഥിതി സമിതി നല്‍കിയത് ഒരു വര്‍ഷം മുന്‍പ്. ഈ പ്രദേശം കടുത്ത പ്രതിസന്ധിയിലെന്നും സമിതിയുടെ കണ്ടെത്തല്‍. ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ്, കേരള മിനിറല്‍സ് ആന്‍ഡ് മെറ്റല്‍സ് എന്നീ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ചകളുണ്ടായെന്നും സി.ആര്‍.എസ് നിയമങ്ങള്‍ ലംഘിക്കപ്പെട്ടെന്നും സമിതി കണ്ടെത്തിയിരുന്നു
4. ദേശീയ പണിമുടക്കിനിടെ തിരുവനന്തപുരത്ത് എസ്.ബി.ഐ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ നടപടി ശക്തമാക്കാന്‍ ഒരുങ്ങി പൊലീസ്. പ്രതികളായവരെ ഓഫീസില്‍ ജോലി ചെയ്യാന്‍ അനുവദിക്കരുതെന്ന് പൊലീസ് നിര്‍ദ്ദേശം. പ്രതികളുടെ ഓഫീസ് മേധാവികള്‍ക്ക് ഇത് സംബന്ധിച്ച നോട്ടീസ് തിങ്കളാഴ്ച നല്‍കും. പ്രതികളോട് കീഴടങ്ങാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും പൊലീസ്. പ്രതികള്‍ തിരുവനന്തപുരത്ത് തന്നെ ഉണ്ടെന്നും സൂചന
5. ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമാണ് സെക്രട്ടേറിയേറ്റിന് സമീപമുള്ള എസ്.ബി.ഐ ഓഫീസിന് നേരെ സമര അനുകൂലികള്‍ അക്രമം നടത്തിയത്. ആക്രമണത്തില്‍ ബാങ്കിന് ഒന്നര ലക്ഷത്തിന്റെ നാശനഷ്ടമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. എന്‍.ജി.ഒ യൂണിയന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഹരിലാല്‍, തൈക്കാട് ഏരിയ സെക്രട്ടറി അശോകന്‍ എന്നീ ജില്ലാ നേതാക്കള്‍ അടക്കം കേസില്‍ പ്രതികളാണ്.
6. മകര സംക്രമ പൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണ യാത്ര ഇന്ന് പുറപ്പെടാനിരിക്കെ ആശങ്ക പരസ്യമാക്കി പന്തളം കൊട്ടാരം. പരിചയമില്ലാത്ത ആളുകള്‍ കൊട്ടാരത്തില്‍ പതിവായി എത്തുന്നത് ആശങ്ക ഉണ്ടാക്കുന്നു. സുരക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് നിരന്തരം ഭീഷണി ലഭിച്ചതിനാല്‍ എന്നും പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ. അതേസമയം, സുരക്ഷ കൃത്യമായി നല്‍കിയാല്‍ തിരുവാഭരണം സുരക്ഷിതമായി എത്തും എന്നും കൊട്ടാരത്തിന്റെ വിശദീകരണം.
7. സുരക്ഷ ഇരട്ടിയാക്കിയത് ഘോഷയാത്രയില്‍ പങ്കെടുക്കുന്ന തീര്‍ത്ഥാടകരെ അകറ്റില്ല. എന്നാല്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ തിരുവാഭരണ ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞു എന്നും ശശികുമാര വര്‍മ്മ. അതേസമയം, മകരവിളക്കിന് രണ്ട് ദിവസം മാത്രം ശേഷിക്കെ സന്നിധാനത്തും ഭക്തരുടെ എണ്ണത്തില്‍ കുറവ്.
8. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യം രൂപീകരിക്കാന്‍ ഒരുങ്ങി അഖിലേഷ് യാദവും മായാവതിയും. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി എസ്.പി- ബി.എസ്.പി സഖ്യ പ്രഖ്യാപനം ഇന്ന് ഉണ്ടാകും. എസ്.പി നേതാവ് അഖിലേഷ് യാദവും ബി.എസ്.പി നേതാവ് മായാവതിയും ഇന്ന് ഉച്ചയ്ക്ക് ലക്നൗവില്‍ സംയുക്ത വാര്‍ത്താ സമ്മേളനം നടത്തും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലോക്സഭ സീറ്റുകള്‍ ഉള്ള ഉത്തര്‍പ്രദേശില്‍ ചിരവൈരികളായ പാര്‍ട്ടികളുടെ സഖ്യ പ്രഖ്യാപനത്തില്‍ ആകാംക്ഷയോടെ ദേശീയ രാഷ്ട്രീയം.
9. ഇരു പാര്‍ട്ടികളും 37 സീറ്റുകളില്‍ വീതം മത്സരിക്കും. നാലു സീറ്റ് ആര്‍.എല്‍.ഡി അടക്കമുള്ള ചെറു പാര്‍ട്ടികള്‍ക്ക് നല്‍കും. കോണ്‍ഗ്രസുമായി സഖ്യമില്ലെങ്കിലും റായ്ബറേലിയും അമേഠിയിലും മത്സരിക്കില്ല. നേതൃത്വങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്നത് മൂന്ന് ഉപതിരഞ്ഞെടുപ്പുകളില്‍ ഒന്നിച്ച് നീങ്ങിയപ്പോള്‍ ബി.ജെ.പിക്ക് തിരിച്ചടിയേറ്റത്. സഖ്യം യാഥാര്‍ത്ഥ്യമയാല്‍ ബി.ജെ.പിക്ക് 30 സീറ്റുകള്‍ വരെ നഷ്ടമാകുമെന്ന് വിലയിരുത്തല്‍
10. സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. അഴിമതി വിവാദത്തില്‍ മുന്‍ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ പിന്തുണച്ച് സി.വി.സി അന്വേഷണ മേല്‍നോട്ട ചുമതല ഉണ്ടായിരുന്ന ജസ്റ്റിസ് പട്നായിക്ക്. അലോക് വര്‍മ്മ അഴിമതി നടത്തിയതിന് തെളിവില്ല. സി.വി.സി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തന്റേത് അല്ല എന്നും തന്റെ മുന്നില്‍ രാകേഷ് അസ്താന നേരിട്ട് മൊഴി നല്‍കിയിട്ടില്ല എന്നും വിശദീകരണം. ഉന്നതാധികാര സമിതിയുടേത് തിരക്കിട്ട് എടുത്ത തീരുമാനം എന്നും ജസ്റ്റിസ് പട്നായിക്ക്.
11. സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം നല്‍കിയില്ലെന്ന് കത്തില്‍ അലോക് വര്‍മ്മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്വാഭാവിക നീതി തനിക്ക് നിഷേധിക്കപ്പെട്ടു. തന്നെ പുറത്താക്കണം എന്ന് കണക്കൂകൂട്ടിയുള്ള നീക്കങ്ങളാണ് നടന്നത്. സി.ബി.ഐയുടെ തന്നെ അന്വേഷണം നേരിടുന്ന ഒരാളുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് തന്നെ പുറത്താക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചത് എന്നും അലോക് വര്‍മ്മ.
12. കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ വിവാദങ്ങള്‍ക്കിടെ, സി.ബി.ഐയില്‍ വീണ്ടും സ്ഥലം മാറ്റം. ആറ് ജോയിന്റ് ഡയറക്ടര്‍മാരെ സ്ഥലം മാറ്റി. സി.ബി.ഐ വക്താവിനും സ്ഥലം മാറ്റം. സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ അലോക് വര്‍മ്മ സര്‍വീസില്‍ നിന്ന് രാജിവച്ചിരുന്നു. ഡയറക്ടര്‍ പദവിയില്‍ നിന്നും മാറ്റിയ അലോക് വര്‍മ്മയക്ക് ഫയര്‍ സര്‍വീസ് ഡി.ജി പദവി നല്‍കിയെങ്കിലും സ്വയം വിരമിക്കാന്‍ അനുമതി നല്‍കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയ സെക്രട്ടറിക്ക് കത്തു നല്‍കി