accident

കൊട്ടാരക്കര: കൊല്ലത്ത് കൊട്ടാരക്കരയിൽ കെ.എസ്.ആ‌ർ.സി ബസും കാറും കൂട്ടിയിടിച്ച് അഞ്ച്പേർ മരിച്ചു. കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്നിരുന്ന കെ.എസ്.ആർ.ടി.സി ബസും തിരുവനന്തപുരത്തുനിന്ന് കൊട്ടാരക്കരയ്‌ക്ക് പോയിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഉച്ചയ്‌ക്ക് ഒന്നരയോടെ ആയൂരിലെ അകമണ്ണിലാണ് അപകടമുണ്ടായത്. കാർ പൂർണമായും തകർന്നു. നാട്ടുകാരാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. സംഭവസ്ഥലത്തുവച്ചുതന്നെ യാത്രക്കാരായിരുന്ന നാലുപേർ മരണപ്പെട്ടു.

വടശ്ശേരിക്കര സ്വദേശികളാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്. കുട്ടിയടക്കം ഏഴു പേരാണ് കാറിലുണ്ടായിരുന്നത്. ഫയർഫോഴ്സെത്തി കാറ് വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹം കടയ്‌ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കെ.എസ്.ആർ.ടി.സി ബസിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.