മട്ടന്നൂർ: ശബരിമലയിൽ യുവതികൾക്ക് സുരക്ഷ ഒരുക്കിയ സംഘത്തിലുണ്ടായിരുന്ന മട്ടന്നൂർ സ്വദേശിയായ പൊലീസുകാരനെ ഭീഷണി പെടുത്തിയതിന് ഒരാൾ അറസ്റ്റിൽ. മട്ടന്നൂർ പരിയാരത്തെ അജിത്ത് കുമാറാണ് ( 29 ) അറസ്റ്റിലായത്.
ഫേസ് ബുക്കിലൂടെ പൊലീസുകാരനെതിരെ ഭീഷണി ഉയർത്തിയ കേസിലാണ് പിടിയിലായത്. ഇതിൽ 12 പേർക്കെതിരെ പൊലിസ് കേസെടുത്തിരുന്നു. ഫേസ്ബുക്ക് , വാട്സാപ്പ് എന്നിവയിലൂടെ പൊലീസുകാരനെ മോശമായ രീതിയിൽ പ്രചരണം നടത്തിയതിനാണ് കേസ്. പൊലീസുകാരന്റെ പരാതിയിൽ മട്ടന്നൂർ പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികളിൽ എതാനും പേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.