1. രാഷ്ട്രീയ റൈഫിൾസ് രൂപീകരിച്ച വർഷം?
1990
2. വടക്കു കിഴക്കൻ അതിർത്തിയുടെ സംരക്ഷണാർത്ഥം ആരംഭിച്ച സേനാവിഭാഗം?
സശസ്ത്ര സീമാബൽ
3. സി.ബി.ഐയുടെ സ്ഥാപക ഡയറക്ടർ?
ഡി.പി. കോഹ്ലി
4. ഇന്ത്യയുടെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസി?
ഇന്റലിജൻസ് ബ്യൂറോ
5. എൻ.എസ്.ജിയുടെ ആപ്തവാക്യം?
സർവത്ര സർവോതം സുരക്ഷ
6. എൻ.സി.സി ദിനം?
നവംബർ 24
7. സെൻട്രൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷൻ രൂപീകൃതമായതെന്ന്?
1953
8. ഇന്ത്യയിൽ നിന്ന് ഇന്റർപോളിനെ പ്രതിനിധീകരിക്കുന്നത്?
സി.ബി.ഐ
9. സി.ബി.ഐ അക്കാഡമി സ്ഥിതി ചെയ്യുന്നത്?
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ
10. സി.ബി.ഐയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി സ്ഥിതിചെയ്യുന്നത്?
ന്യൂഡൽഹി
11. ബി.എസ്.എഫിന്റെ ആസ്ഥാനം?
ന്യൂഡൽഹി
12. സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി സ്ഥാപിതമായ വർഷം?
1968
13. എസ്.പി.ജി രൂപം കൊണ്ടത്?
1985
14. ഇന്ത്യയിലെ ആദ്യത്തെ അറ്റോമിക് റിയാക്ടർ?
അപ്സര
15. ഇന്ത്യൻ ആണവ ഗവേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ഹോമി ജെ. ഭാഭ
16. 2007 ജനുവരിയിൽ ഇന്തോ - യു.എസ് ആണവ കരാർ ഒപ്പുവച്ചവർ?
ജോർജ് ബുഷ്, മൻമോഹൻസിംഗ്
17. ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ച് എന്ന് സ്ഥാപിതമായി?
1971
18. കാമിനി റിയാക്ടറിൽ വൈദ്യുതോത്പാദനത്തിന് ഉപയോഗിക്കുന്ന ഇന്ധനം?
യുറേനിയം 233
19. രണ്ടാം അണുപരീക്ഷണത്തിന്റെ തലവൻ?
ഡോ. എ.പി.ജെ. അബ്ദുൾകലാം
20. ഇന്ത്യ രണ്ടാമത്തെ അണുപരീക്ഷണം നടത്തിയ വർഷം?
1998 മേയ് 11