ലണ്ടൻ: യുവതിയായ മോഡൽ യോഗചെയ്യുമ്പോൾ ലോക പ്രശസ്ത ടെലിവിഷൻ അവതാരകൻ ഫിലിപ്സ് സ്കോഫീൽഡിന്റെ മുഖത്തെ ഭാവപ്രകടനങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സൂപ്പർ ഹിറ്റ്. ചാനലിന്റെ മോർണിംഗ് ഷോയിലാണ് യോഗാ പ്രകടനവുമായി പ്രശസ്ത മോഡൽ ഫ്രീൻ മാ കാൻ എത്തിയത്. ഫിലിപ്സിന് കൂട്ടായി മറ്റൊരു അവതാരകയും ഉണ്ടായിരുന്നു. യോഗയെക്കുറിച്ചും തന്റെ ശരീര ഘടനയെക്കുറിച്ചുമൊക്കെ ഫ്രീൻ വാചാലയായി. അത് നന്നായി ബോധിച്ച ഫിലിപ്സ് എല്ലാകാര്യങ്ങളും വ്യക്തമായി ചോദിച്ചുമനസിലാക്കി. തുടർന്ന് യോഗാ പ്രകടനമായി.
ശരീരത്തോട് ഒട്ടിച്ചേർന്നുകിടക്കുന്ന വേഷംധരിച്ചായിരുന്നു ഫ്രീന്റെ യോഗ പ്രകടനം തുടങ്ങിയതോടെ ശരീര വടിവുകളൊക്കെ വ്യക്തമായി. ഇതോടെ ഫിലിപ്സ് ആകെ അസ്വസ്ഥനായി. ഒന്നുരണ്ടുതവണ മോഡലിന്റെ ശരീരത്തിലേക്ക് നോട്ടംപോയെങ്കിലും പിന്നീട് നോട്ടം കാമറയിലേക്ക് മാത്രമായി. ഒപ്പം മുഖത്തെ ചിരിമാഞ്ഞ് ഗൗരവമായി. യോഗാപ്രകടനത്തിനൊപ്പം ഫിലിപ്സിന്റെ ഇൗ ഭാവവ്യത്യാസങ്ങളും കാമറ ഒപ്പിയെടുത്തു. ചാനലിൽ ഷോകണ്ടവർ യോഗയെക്കാളേറെ ശ്രദ്ധിച്ചത്. ഫിലിപ്സിനെയായിരുന്നു. അദ്ദേഹത്തിന്റെ മാന്യതയാണ് ഇതിലൂടെ പ്രകടമായതെന്ന അഭിപ്രായവുമായി നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.
ഫിലിപ്സ് സ്കോഫീൽഡ്
ലോകമെങ്ങും ആരാധകരുള്ള ടെലിവിഷൻ അവതാരകനാണ് ഫിലിപ്സ്. ഐ ടിവിക്കുവേണ്ടിയാണ് കൂടുതൽ പരിപാടികൾ അവതരിപ്പിച്ചത്. ബി.ബി.സിയിലൂടെയാണ് ലോക പ്രശസ്തനായത്.