snakemaster

തിരുവനന്തപുരം ശ്രീകാര്യത്തിനടുത്ത് നിന്ന് രാവിലെ തന്നെ വാവയ്ക്ക് കാൾ വന്നു, രണ്ട് പാമ്പുകൾ ചുറ്റി പിണയുന്നു. മുയലിന് തീറ്റപറിക്കാൻ പോയ കുട്ടികളാണ് കണ്ടത്. ചേരയെന്നാണ് കുട്ടികൾ പറഞ്ഞത്. തുടർന്ന് സ്ഥലത്ത് തിരഞ്ഞെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. ആൾ താമസമില്ലാത്ത വീടിനോട് ചേർന്നാണ് പാമ്പിനെ കണ്ടത്. അവിടെ കല്ലും, വിറകും അടുക്കി വച്ചിരിക്കുന്നു. വാവയുടെ നിഗമനത്തിൽ പാമ്പുകൾക്ക് വസിക്കാൻ പറ്റിയ സ്ഥലം. കുട്ടികൾ പറഞ്ഞത് സത്യമാണെങ്കിൽ പാമ്പ് ഇവിടെ തന്നെ കാണും. വാവ അവിടേക്ക് കയറിയപ്പോൾ തന്നെ മൂർഖൻ പാമ്പിന്റെ ചീറ്റൽ...

തുടർന്നുളള തിരച്ചിലിൽ അതാ ഇരിക്കുന്നു ഉഗ്രൻ ഒരു മൂർഖൻ... കടിക്കണം എന്ന ചിന്ത മാത്രമേ ഉളളൂ പാമ്പിന്. ആറ് വയസോളം പ്രായമുളള ആൺ മൂർഖൻ പാമ്പാണ്. അതിനെ പിടികൂടിയ ശേഷം അടുത്ത പാമ്പിനായുളള തിരച്ചിൽ ആരംഭിച്ചു. വിറകുകൾ ഓരോന്നായി മാറ്റികൊണ്ടിരുന്നപ്പോഴാണ് വാവ ആ കാഴ്ച കാണുന്നത്. ഒന്നല്ല രണ്ട് പാമ്പുകൾ ഇതിനെ കൂടി പിടികൂടുകയാണെങ്കിൽ മൂന്ന് പാമ്പുകൾ. അങ്ങനെ ചേരയെ പിടിക്കാൻ വന്ന വാവയ്ക്ക് കിട്ടിയത് മൂന്ന് മൂർഖൻ പാമ്പുകൾ... കാണുക സാഹസിക കാഴ്ചകളുമായി സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്..