child

സിംഗപ്പൂർ: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ ഇന്ത്യക്കാരന് പതിമൂന്ന് വർഷം ജയിൽ ശിക്ഷയും ചൂരലിന് പന്ത്രണ്ട് അടിയും ശിക്ഷവിധിച്ച് സിംഗപ്പൂർ കോടതി. ഇന്ത്യക്കാരനായ ഉദയകുമാർ ദക്ഷിണാമൂർത്തിക്കാണ് സിംഗപ്പൂർ കോടതിയാണ് ശിക്ഷവിധിച്ചത്. പെൺകുട്ടിയുടെ നിഷ്കളങ്കതയെ പ്രതി മുതലെടുക്കുകയായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നും വ്യക്തമാക്കി.

അയൽവാസിയായ പെൺകുട്ടിയെ ഉദയകുമാർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനായി ആവശ്യപ്പെട്ടിരുന്നു. തനിക്ക് ഇതിനെ പറ്റി ഒന്നും അറിയില്ലെന്നായിരുന്നു പെൺകുട്ടിയുടെ മറുപടി. എന്നാൽ പഠിപ്പിച്ച് തരാമെന്ന് പറഞ്ഞ് ഇയാൾ കുട്ടിയെ നിരന്തരം ദുരുപയോഗം ചെയ്യുകയായിരുന്നു. 2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാൾ പെൺകുട്ടിയെ ഭാര്യ എന്നാണ് വിളിച്ചിരുന്നത്. പെൺകുട്ടിയെ വിവാഹം കഴിക്കാൻ ഇയാൾ താല്പര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.

സ്കൂൾ വിട്ടുവരുമ്പോൾ പെൺകുട്ടിക്ക് നിരവധി സമ്മാനങ്ങൾ നൽകിയ ശേഷം മറ്റ് സഥലങ്ങളിൽ കൊണ്ടുപോയാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത്. സിംഗപ്പൂരിലെ മിനിമാർട്ടിൽ ജോലിചെയ്തിരുന്ന ഇയാൾ പെൺകുട്ടിക്ക് സൗജന്യമായി സാധനങ്ങൾ നൽകിയിരുന്നു. എന്നാൽ മൂന്ന് മാസങ്ങൾക്ക് ശേഷം ഉദയകുമാർ മറ്റൊരാളുമായി പ്രണയത്തിലാവുകയും പെൺകുട്ടിയുമായുള്ള ബന്ധം അവസാനിക്കുകയുമായിരുന്നു. ഒരിക്കൽ ഉദയകുമാറിന്റെ കാമുകി ഫോൺ പരിശോധിച്ചപ്പോഴാണ് പന്ത്രണ്ടുകാരിയുടെ നഗ്ന വീഡിയോ ദൃശ്യങ്ങൾ കണ്ടെത്തിയത്. തുടർന്ന് ഇവർ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്.