zep

കൊച്ചി: സഫയർ ഡയറക്‌ടർ വി. സുനിൽകുമാറിന് അമേരിക്ക ആസ്ഥാനമായുള്ള കിംഗ്‌സ് യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡോക്‌ടറേറ്ര്. ചെന്നൈയിൽ നടന്ന ചടങ്ങിൽ കിംഗ്‌സ് യൂണിവേഴ്‌സിറ്രി ചാൻസലർ ഡോ.എസ്. സെൽവിൻകുമാർ സർട്ടിഫിക്കറ്റും മദ്രാസ് ഹൈക്കോടതി ജഡ്‌ജി ജസ്‌റ്രിസ് കുലശേഖരൻ മെഡലും സമ്മാനിച്ചു.

കേരളത്തിൽ മെഡിക്കൽ എൻജിനിയറിംഗ് എൻട്രൻസ് കോച്ചിംഗ് മേഖലയ്ക്ക് നൽകിയ സംഭാവനയും അദ്ധ്യാപകവൃത്തിയിലെ മികവും പരിഗണിച്ചാണ് ഡി-ലിറ്ര് സമ്മാനിക്കുന്നതെന്ന് സർവകലാശാല അധികൃതർ പറഞ്ഞു. അഖിലേന്ത്യാ തലത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള 17 പേർക്കാണ് ഡോക്‌ടറേറ്ര് സമ്മാനിച്ചത്.