vit

വെല്ലൂർ: വെല്ലൂർ ഇൻസ്‌റ്രിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി (വി.ഐ.ടി) സ്ഥാപകനും ചാൻസലറുമായ ഡോ.ജി. വിശ്വനാഥന് നാഷണൽ ടീച്ചേഴ്‌സ് കോൺഗ്രസും പൂനെ എം.ഐ.ടി വേൾഡ് പീസ് യൂണിവേഴ്‌സിറ്റിയും ചേർന്ന് ഏർപ്പെടുത്തിയ ലൈഫ് ടൈം അവാർഡായ ജീവൻ ഗൗരവ് പുരസ്‌കാരം. അദ്ധ്യാപക രംഗത്തെ മികവിനും അദ്ധ്യാപനം, ഗവേഷണം തുടങ്ങിയവയ്ക്ക് നൽകുന്ന മികച്ച പ്രോത്‌സാഹനവും പരിഗണിച്ചാണ് പുരസ്‌കാരം. പൂനെ എം.ഐ.ടി വേൾഡ് പീസ് യൂണിവേഴ്‌സിറ്റിയിൽ നടന്ന ഗ്ളോബൽ നാഷണൽ ടീച്ചേഴ്‌സിൽ വച്ച് പുരസ്‌കാരം സമ്മാനിച്ചു. മുൻ എം.പിയും മുൻ തമിഴ്‌നാട് മന്ത്രിയുമാണ് ഡോ. വിശ്വനാഥൻ.