rajma-1രാജ്‌മാ

മലയാളികൾ അധികം ഉപയോഗിക്കാത്ത പയർവ‌ർഗമാണ് രാജ്മ. എന്നാലിത് പോഷക സമൃദ്ധവും പ്രോട്ടീൻ സമ്പന്നവുമാണ്. രാജ്മയിൽ ഒട്ടുംതന്നെ പൂരിതകൊഴുപ്പില്ല. അന്നജം,മാംസ്യം, നാരുകൾ എന്നിവയാൽ സമ്പുഷ്ടവുമാണ്. ആന്റി ഓക്‌സിഡന്റുകൾ ഉള്ളതിനാൽ രോഗങ്ങളെ പ്രതിരോധിക്കും. രാജ്മയിൽ ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്. വിളർച്ചയുള്ളവർ രാജ്‌മ പതിവായി കഴിക്കുന്നതിലൂടെ പ്രശ്‌നം പരിഹരിക്കാം. പ്രോട്ടീൻ സമൃദ്ധമായതിനാൽ കുട്ടികളും വയസായവർക്കും ഇത് കൂടുതൽ പ്രയോജനങ്ങൾ നൽകും. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും രാജ്‌മയ്‌ക്ക് കഴിവുണ്ട്.

സസ്യാഹാരികൾ രാജ്‌മ കഴിക്കുന്നത് പ്രോട്ടീനിന്റെ അഭാവം പരിഹരിക്കും. രക്തസമ്മർദം കുറയ്ക്കാൻ ഇതിന് കഴിവുണ്ട്. അസ്‌ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ രാജ്‌മ സഹായിക്കും. വിളർച്ച പരിഹരിച്ച് അസ്ഥിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനാൽ നാൽപ്പത് വയസിന് ശേഷം സ്‌ത്രീകളും കൗമാരക്കാരായ പെൺകുട്ടികളും കഴിച്ചിരിക്കേണ്ടതാണ്.