ഭാവ്നഗർ (ഗുജറാത്ത്) : ദേശീയ ബാസ്കറ്ര് ബാൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതകൾ വെങ്കലം നിലനിറുത്തി. മൂന്നാം സ്ഥാനക്കാരെ കണ്ടെത്തുന്നതിനായുള്ള മത്സരത്തിൽ ഛത്തിസ്ഗഡിനെ 79-73ന് കീഴടക്കിയാണ് കേരളം വെങ്കലം സ്വന്തമാക്കിയത്. 42-33ന് ഇടവേളയ്ക്ക് പിരിയുമ്പോൾ കേരളം ലീഡ് ചെയ്യുകയായിരുന്നു. ഇടവേളയ്ക്ക് ശേഷം ഛത്തിസ്ഗഡ് പെരുതി നോക്കയെങ്കിലും ആറ് പോയിന്റിന്റെ ലീഡിൽ കേരളം മത്സരം സ്വന്തമാക്കുകയായിരുന്നു. കേരളത്തിനായി സൂപ്പർ താരം പി.എസ്. ജീന 21 പോയിന്റ് നേടി. പൂജ മോൾ 18 പോയിന്റ് നേടി. ഛത്തിസ്ഗഡിന്റെ 6 അടി 9 ഇഞ്ചുകാരി പൂനം ചതുർവേദി 41 പോയിന്റാണ് നേടിയത്.
പരുഷ വിഭാഗത്തിൽ മൂന്നാം സ്ഥാനക്കാരെ കണ്ടെത്തുന്നതിനുള്ള മത്സരത്തിൽ കർണാടകയെ 84-64ന് തോൽപ്പിച്ച് തമിഴ്നാട് വെങ്കലം സ്വന്തമാക്കി.