modi-

ന്യൂഡൽഹി : സാമ്പത്തിക സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അനുമതി. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവ‌ർക്ക് 10 ശതമാനം സംവരണം നൽകാനുള്ള ബില്ലിലാണ് രാഷ്ട്രപതി ഒപ്പുവച്ചത്. ഇതോടെ സാമ്പത്തിക സംവരണം ഇനി രാജ്യത്ത് നിയമമാകും.

സാമ്പത്തിക സംവരണം സംബന്ധിച്ച ബിൽ രാജ്യസഭ പാസാക്കിയിരുന്നു. ഏഴിനെതിരെ 165 വോട്ടുകൾക്കാണ് ബിൽ പാസായത്. മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കേന്ദ്രസർവീസിലും സ്വകാര്യ സ്ഥാപനങ്ങളിലുൾപ്പെടെ വിദ്യാഭ്യാസത്തിലും പത്തുശതമാനം സംവരണം ഏർപ്പെടുത്താൻ വ്യവസ്ഥചെയ്യുന്നതാണ് ഭരണഘടനാ ഭേദഗതി ബിൽ.