a-s-arun-sudharsan

ചെങ്ങന്നൂർ: ആയൂരിലെ അപകടത്തിൽ മരണമടഞ്ഞ കാർ ഡ്രൈവർ ചെങ്ങന്നൂർ ആലാ കോണത്തേത്ത് വീട്ടിൽ ചന്തു എന്നു വിളിക്കുന്ന അരുൺ സുദർശനൻ (21) വീടിന്റെ അത്താണിയായിരുന്നു. ഏറെ നാളായി വീടുമായി അകന്നു കഴിയുകയാണ് പിതാവ് സുദർശനൻ. ഇതോടെ അരുൺ കേറ്ററിംഗിനും ഇടയ്ക്ക് ഡ്രൈവിംഗിനും പോയാണ് വീട് പുലർത്തിയിരുന്നത്. മാതാവ് രജനിയും ആയൂർവേദ നേഴ്സിംഗ് പഠനം പൂർത്തിയാക്കിയ ഏക സഹോദരി ആതിരയുമാണ് വീട്ടിലുള്ളത്.